കടുത്ത മനുഷ്യാവകാശ ലംഘനമാണ് ബ്രഹ്മപുരത്ത് നടന്നത്; സുരക്ഷാ മാനദണ്ഡങ്ങളൊന്നും ആദ്യ ദിനങ്ങളിൽ പാലിച്ചില്ലെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ

കൊച്ചി: ബ്രഹ്മപുരത്തെ തീ അണച്ചതിനു ശേഷം ഒരു കൂട്ടർ അതിന്റെ ക്രഡിറ്റ് ഏറ്റെടുക്കാനുള്ള ശ്രമം നടത്തുകയാണെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ. ബഹ്മപുരത്തെ തീയണയ്ക്കാൻ രംഗത്തിറങ്ങിയ രക്ഷാപ്രവർത്തകരെ അനുമോദിക്കാനായി കൊച്ചിയിൽ സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

കടുത്ത മനുഷ്യാവകാശ ലംഘനമാണ് ബ്രഹ്മപുരത്ത് നടന്നത്. ഐക്യരാഷ്ട്ര സഭ നിർദേശിച്ച സുരക്ഷാ മാനദണ്ഡങ്ങളൊന്നും ആദ്യ ദിനങ്ങളിൽ പാലിച്ചില്ലെന്നും രക്ഷാപ്രവർത്തകർക്ക് സുരക്ഷ മാനദണ്ഡപ്രകാരമുള്ള മാസ്‌കുകൾ പോലും ലഭ്യമാക്കിയില്ലെന്നും ദേവൻ രാമചന്ദ്രൻ വിമർശിച്ചു.