ബഫർസോണിൽ സമ്പൂർണ നിയന്ത്രണം പ്രായോഗികമല്ല; നിരീക്ഷണവുമായി സുപ്രീംകോടതി

ന്യൂഡൽഹി: ബഫർസോണിൽ സമ്പൂർണ നിയന്ത്രണം പ്രായോഗികമല്ലെന്ന നിരീക്ഷണവുമായി സുപ്രീംകോടതി. ബഫർസോൺ വിഷയത്തിൽ ഇളവ് തേടി കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾ നൽകിയ ഹർജിയിൽ വാദം കേൾക്കവെയാണ് സുപ്രീം കോടതിയുടെ പരാമർശം.

ഹർജിയിൽ ഇന്ന് അമിക്കസ് ക്യൂറിയുടെയും കേന്ദ്രസർക്കാരിന്റെയും വാദമാണ് സുപ്രീംകോടതി കേട്ടത്. നിരോധിക്കേണ്ടത് നിരോധിക്കണമെന്നും നിയന്ത്രിക്കേണ്ടവ നിയന്ത്രിക്കണമെന്നും സമ്പൂർണ വിലക്ക് ഏർപ്പെടുത്തിയത് പ്രതിസന്ധി ഉണ്ടാക്കിയെന്നും അമിക്കസ് ക്യൂറി കോടതിയിൽ വ്യക്തമാക്കി. അന്തിമ, കരട് വിജ്ഞാപനങ്ങൾ വന്ന മേഖലയെ വിലക്കിൽ നിന്ന് ഒഴിവാക്കണമെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കി. അതേസമയം, ഹർജിയിൽ കേരളത്തിന്റെ വാദം കോടതി വ്യാഴാഴ്ച്ച കേൾക്കും

ജനങ്ങളുടെ ദൈനംദിന ജീവിതത്തെ ബാധിക്കുന്ന തരത്തിലുള്ള നിയന്ത്രണമല്ല ഉദ്ദേശിച്ചതെന്ന് കോടതി വാക്കാൽ പറഞ്ഞു. കേസിൽ മറ്റ്കക്ഷികളുടെയും വാദം കൂടി കേട്ട ശേഷമായിരിക്കും അന്തിമ തീരുമാനം ഉണ്ടാകുക.