‘ഹിഗ്വിറ്റ’ മാര്‍ച്ച് 31 ന് തിയേറ്ററുകളില്‍

സുരാജ് വെഞ്ഞാറമ്മൂടും ധ്യാന്‍ ശ്രീനിവാസനും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന പൊളിറ്റിക്കല്‍ ത്രില്ലെര്‍ ചിത്രം ഹിഗ്വിറ്റ മാര്‍ച്ച് 31 ന് തിയേറ്ററുകളില്‍. മനോജ് കെ ജയന്‍, ഇന്ദ്രന്‍സ്, സങ്കീര്‍ത്തന തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളായെത്തുന്നു.

സെക്കന്റ് ഹാഫ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ പൂര്‍ത്തിയായ ഹിഗ്വിറ്റയുടെ രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത് നവാഗതനായ ഹേമന്ദ് ജി നായരാണ്.