ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീപിടുത്തം: ഫയർഫോഴ്‌സിന് അഭിനന്ദനം അറിയിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: ബ്രഹ്മപുരം മാലിന്യ പ്ലാന്റിൽ ഉണ്ടായ തീ അണയ്ക്കുന്നതിനായി പരിശ്രമിച്ച ഫയർഫോഴ്‌സിന് അഭിനന്ദനം അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ബ്രഹ്മപുരം മാലിന്യപ്ലാന്റിലെ തീപിടുത്തത്തിൽ ശരിയായ മാർഗ്ഗം ഉപയോഗിച്ചുള്ള അഗ്നിശമന പ്രവർത്തനം നടത്തിയ കേരള ഫയർ ആൻഡ് റെസ്‌ക്യൂ സർവീസ് ഡിപ്പാർട്ട്മെന്റിനേയും സേനാംഗങ്ങളെയും അഭിനന്ദിക്കുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ഫയർഫോഴ്സിനൊപ്പം പ്രവർത്തിച്ച ഹോംഗാർഡ്സ്, സിവിൽ ഡിഫൻസ് വോളണ്ടിയർമാർ എന്നിവരുടെ ത്യാഗപൂർണമായ പ്രവർത്തനം പ്രത്യേകം അഭിനന്ദനം ആർഹിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ഇന്ത്യൻ നേവി, ഇന്ത്യൻ എയർഫോഴ്സ്, കൊച്ചിൻ പോർട്ട് ട്രസ്റ്റ്, ബി.പി.സി.എൽ, സിയാൽ, പെട്രോനെറ്റ് എൽ.എൻ.ജി, ജെസിബി പ്രവർത്തിപ്പിച്ച തൊഴിലാളികൾ എന്നിവരുടെ സേവനവും അഭിനന്ദനീയമാണ്. വിശ്രമരഹിതമായ പ്രവർത്തനത്തിൽ പങ്കാളികളായ എല്ലാവരെയും വിവിധ വകുപ്പുകളെയും അഭിനന്ദിക്കുന്നതായി മുഖ്യമന്ത്രി അറിയിച്ചു. തുടർ പ്രവർത്തനങ്ങൾ കൃത്യമായ ഏകോപനത്തോടെ നടത്തുമെന്നും അവശ്യമായ വിദഗ്ധോപദേശം സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം:

ബ്രഹ്മപുരം മാലിന്യ പ്ലാന്റിൽ ഉണ്ടായ തീ അണയ്ക്കുന്നതിനായി ശരിയായ മാർഗ്ഗം ഉപയോഗിച്ചുള്ള അഗ്നിശമന പ്രവർത്തനം നടത്തിയ കേരള ഫയർ & റെസ്‌ക്യൂ സർവ്വീസ് ഡിപ്പാർട്ട്‌മെന്റിനേയും സേനാംഗങ്ങളെയും ഹാർദ്ദമായി അഭിനന്ദിക്കുന്നു. ഫയർഫോഴ്‌സിനോട് ചേർന്ന് പ്രവർത്തിച്ച ഹോംഗാർഡ്‌സ്, സിവിൽ ഡിഫൻസ് വോളണ്ടിയർമാർ എന്നിവരുടെ ത്യാഗപൂർണമായ പ്രവർത്തനം പ്രത്യേകം അഭിനന്ദനമർഹിക്കുന്നു. ഇവരോടൊപ്പം പ്രവർത്തിച്ച ഇന്ത്യൻ നേവി, ഇന്ത്യൻ എയർഫോഴ്‌സ്, കൊച്ചിൻ പോർട്ട് ട്രസ്റ്റ്, ബി.പി.സി.എൽ, സിയാൽ, പെട്രോനെറ്റ് എൽ.എൻ.ജി, ജെസിബി പ്രവർത്തിപ്പിച്ച തൊഴിലാളികൾ എന്നിവരുടെ സേവനവും അഭിനന്ദനീയമാണ്. വിശ്രമരഹിതമായ ഈ പ്രവർത്തനത്തിൽ പങ്കാളികളായ എല്ലാവരെയും വിവിധ വകുപ്പുകളെയും അഭിനന്ദനം അറിയിക്കുന്നു. തുടർ പ്രവർത്തനങ്ങൾ കൃത്യമായ ഏകോപനത്തോടെ നടത്തുന്നതും അവശ്യമായ വിദഗ്‌ധോപദേശം സ്വീകരിക്കുന്നതുമാണ്.