കൊച്ചി: ബ്രഹ്മപുരം തീപിടുത്തത്തിൽ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. മാലിന്യസംസ്‌കരണ കേന്ദ്രത്തിൽ, ഖരമാലിന്യ സംസ്‌കരണത്തിലെ എല്ലാ നിയമങ്ങളും ലംഘിക്കപ്പെട്ടെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. ഏഴു വർഷത്തെ കരാർ രേഖകൾ ഹാജരാക്കണമെന്നാണ് കൊച്ചി കോർപ്പറേഷൻ കോടതി നൽകിയിരിക്കുന്ന നിർദ്ദേശം. ബ്രഹ്മപുരം എന്ന പേരുതന്നെ അക്ഷരാർഥത്തിൽ മാറ്റിയെഴുതപ്പെട്ടുവെന്നും കോചതി നിരീക്ഷിച്ചു.
മാലിന്യസംസ്‌കരണത്തിന് ഏഴു വർഷത്തിനിടെ മുടക്കിയ തുകയുടെ വിവരങ്ങൾ നൽകണമെന്നും കോർപ്പറേഷനോട് ആവശ്യപ്പെട്ടു. ഖരമാലിന്യ സംസ്‌കരണത്തിന് കൊച്ചിയിൽ വാർ റൂം തുറക്കുമെന്നാണ് തദ്ദേശ സെക്രട്ടറി കോടതിയിൽ വ്യക്തമാക്കിയത്. പ്ലാന്റ് നടത്തിപ്പുകാർക്ക് എതിരെ എന്തു നടപടി സ്വീകരിക്കുമെന്ന് കോടതി ബോർഡിനോട് ചോദിച്ചു.
നഷ്ടപരിഹാരം അടക്കമുള്ളവ കോർപറേഷനോട് ഈടാക്കുമെന്നാണ് ബോർഡിന്റെ വിശദീകരണം. എന്നാൽ, നഷ്ടപരിഹാരം വാങ്ങി ബാങ്കിലിട്ടാൽ ജനം സഹിച്ചതിനു പരിഹാരമാകുമോയെന്ന് കോടതി ചോദിക്കുന്നു.

