റെയിൽവേ കോഴ ഇടപാട്: ലാലുപ്രസാദ് യാദവ് നേടിയ സ്വത്തുക്കളുടെ മൂല്യം വെളിപ്പെടുത്തി എൻഫോഴ്‌സ്‌മെന്റ്‌

ന്യൂഡൽഹി: മുൻ ബിഹാർ മുഖ്യമന്ത്രി ലാലു പ്രസാദ് യാദവും കുടുംബവും കോഴയായി വാങ്ങിയ ഭൂമിയുടെ മൂല്യം എത്രത്തോളമുണ്ടെന്ന് വ്യക്തമാക്കി എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ്. കോഴയായി വാങ്ങിയ ഭൂമിയുടെ മൂല്യം നിലവിൽ 200 കോടി രൂപയോളം വരുമെന്നാണ് ഇഡി വ്യക്തമാക്കുന്നത്. കേന്ദ്ര റെയിൽവേ മന്ത്രിയായിരുന്ന കാലത്ത് കോഴവാങ്ങി റെയിൽവേയിൽ ജോലി നൽകിയെന്നാണ് ലാലു പ്‌സാദ് യാദവിനെതിരെയുള്ള പരാതി. പട്‌നയിലും മറ്റ് ഇടങ്ങളിലുമായാണ് ഈ ഭൂമിയുള്ളത്.

ഡൽഹി, മുംബൈ, പട്‌ന എന്നീ പ്രദേശങ്ങളിൽ നടത്തിയ പരിശോധനയിൽ കണക്കിൽപ്പെടാത്ത ഒരു കോടി രൂപയും 1,900 ഡോളറും പിടിച്ചെടുക്കുകയും ചെയ്തിരുന്നു. ഇതിന് പുറമെ 540 ഗ്രാം വരുന്ന സ്വർണക്കട്ടിയും 1.25 കോടി രൂപ വിലമതിക്കുന്ന ആഭരണങ്ങളും എൻഫോഴ്‌സ്‌മെന്റ് പിടികൂടിയിരുന്നു.

അതേസമയം, ലാലു പ്രസാദ് യാദവിന്റെ മകൻ തേജസ്വി യാദവിന്റെ ഡൽഹിയിലെ വീട്ടിൽ കഴിഞ്ഞ ദിവസം സിബിഐ പരിശോധന നടത്തിയിരുന്നു.