കൊച്ചി: മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയായ എം ശിവശങ്കർ ആശുപത്രിയിൽ. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്നാണ് ശിവശങ്കറിനെ കളമശേരി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചത്. ലൈഫ് മിഷൻ കോഴക്കേസിൽ റിമാൻഡിൽ കഴിയവെയാണ് ശിവശങ്കറിന് ശാരീരിക അസ്ഥ്വസ്ഥ അനുഭവപ്പെട്ടത്. തുടർന്ന് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
നേരത്തെ ജാമ്യാപേക്ഷ പരിഗണിക്കുന്ന ഘട്ടത്തിൽ തനിക്ക് ചില അസ്വസ്ഥതകളുണ്ടെന്ന് ശിവശങ്കർ കോടതിയെ അറിയിച്ചിരുന്നു. അതുമായി ബന്ധപ്പെട്ട വിവരങ്ങൾ അന്വേഷിക്കണമെന്ന് കോടതി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് നിർദ്ദേശം നൽകുകയും ചെയ്തിരുന്നു. എറണാകുളം ജില്ലാ ജയിലിലാണ് ശിവശങ്കർ കഴിഞ്ഞിരുന്നത്. തിങ്കളാഴ്ച്ച ശിവശങ്കിറിന്റെ ജാമ്യാപേക്ഷ കോടതി പരിഗണിക്കാനിരിക്കുകയായിരുന്നു. ഇതിനിടെയാണ് ആശുപത്രി പ്രവേശനം.

