കോട്ടയം: ശാസ്ത്ര- സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തി, കേരളത്തെ എങ്ങനെ നവീകരിക്കാമെന്ന് പ്രവർത്തിച്ച് കാണിക്കുന്ന ഒരു മുഖ്യമന്ത്രിയാണ് കേരളത്തിനുള്ളതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ജനകീയ പ്രതിരോധയാത്രയിൽ സംസാരിക്കവെയാണ് അദ്ദേഹത്തിന്റെ പരാമർശം.
50 കൊല്ലത്തിനപ്പുറത്തെ വിജയത്തിന്റെ തുടക്കമാണ് കെ- റെയിൽ പദ്ധതിയെന്നും അദ്ദേഹം വ്യക്തമാക്കി. അവസരം കിട്ടിയാൽ കെ-റെയിൽ സൃഷ്ടിക്കുക തന്നെ ചെയ്യും. ആ അവസരം കിട്ടാൻ സാധ്യതയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

