രക്തസമ്മർദം നിയന്ത്രിക്കാൻ സ്‌ട്രോബറി…..

മുതിർന്നവരും കുട്ടികളും ഒരുപോലെ ഇഷ്ടപ്പെടുന്ന ഒരു ഫലവർഗമാണ് സ്‌ട്രോബറി. കാണാൻ ഭംഗിയുള്ളത് പോലെ തന്നെ സ്വാദിഷ്ടമാണിത്. ഒട്ടേറെ ആരോഗ്യ ഗുണങ്ങളും ഇതിനുണ്ട്.

സ്‌ട്രോബറിയിൽ അടങ്ങിയിരിക്കുന്ന വൈറ്റമിൻ സി അണുബാധകൾക്കെതിരെ പ്രവർത്തിക്കുകയും രോഗ പ്രതിരോധശേഷി വർധിപ്പിക്കുകയും ചെയ്യും. ഹൃദയാരോഗ്യം സംരക്ഷിക്കാനും ഈ ഫലവർഗം സഹായിക്കും. രക്തസമ്മർദം നിയന്ത്രിക്കാനും എരിച്ചിൽ കുറയ്ക്കാനും സ്‌ട്രോബറി കഴിക്കുന്നത് നല്ലതാണ്. സ്‌ട്രോബറയിൽ അടങ്ങിയിരിക്കുന്ന പൊട്ടാസ്യമാണ് രക്തസമ്മർദം കുറയ്ക്കാൻ സഹായിക്കുന്നത്. മുടിയുടെ വളർച്ചയ്ക്കും മുടിക്ക് കരുത്തും ആരോഗ്യവും വർധിപ്പിക്കാനും സ്‌ട്രോബെറി പ്രയോജനപ്രദമാണ്.

ആന്റി ഓക്സിഡൻറ് ഘടകങ്ങളാൽ സമ്പന്നമായ ഫലവർഗമാണിത്. അതിനാൽ ദിവസവും രണ്ട് സ്ട്രോബെറി വെച്ച് കഴിക്കുന്നത് വളരെ നല്ലതാണ്. ക്യാൻസർ ഉണ്ടാക്കുന്ന കോശങ്ങളെ നശിപ്പിക്കാനുളള കഴിവും ഇതിനുണ്ട്. ഫൈബർ ധാരാളം അടങ്ങിയിരിക്കുന്നതിനാൽ ദഹനത്തിനും ഇത് ഉത്തമമാണ്.