കൊച്ചി: മാര്‍ച്ച് 8 അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് കൊച്ചി മെട്രോയുടെ പ്രത്യേക ഓഫര്‍. എത്ര ദൂരത്തേക്കോ ഏത് സ്റ്റേഷനിലേക്കോ ടിക്കറ്റ് എടുത്താലും 20 രൂപ നല്കിയാല് മതി. എന്നാല്‍, മെട്രോ യാത്രക്കാരായ സ്ത്രീകള്‍ക്ക് മാത്രമാണ് ഈ ഓഫറെന്ന് കൊച്ചി മെട്രോ അധികൃതര്‍ അറിയിച്ചു.
അകേസമയം, 20 രൂപാ നിരക്കില്‍ യാത്രയ്ക്കൊപ്പം നാല് മെട്രോ സ്റ്റേഷനുകളില്‍ നാപ്കിന് വെന്‍ഡിംഗ് മെഷീനുകള്‍ കൂടി കൊച്ചി മെട്രോ സ്ഥാപിക്കുന്നുണ്ട്. നാളെയാണ് ഉദ്ഘാടനം. ഇടപ്പള്ളി, കലൂര്‍, മഹാരാജാസ്, എറണാകുളം സൗത്ത് എന്നിവിടങ്ങളിലാണ് സൗകര്യം ഏര്‍പ്പെടുത്തിയിരിക്കുന്നത്.

