കൊല്‍ക്കത്ത: ഐഎസ്എല്ലില്‍ ഒഡീഷ എഫ്സിയെ എതിരില്ലാത്ത രണ്ട് ഗോളിന് വീഴ്ത്തി എ.ടി.കെ മോഹന്ബഗാന് എഫ്സി സെമിഫൈനലില്‍.
രണ്ടാം സെമിഫൈനലില്‍ ഹൈദരാബാദ് എഫ്സിയോടാണ് എ.ടി.കെ ഏറ്റുമുട്ടുക. ഹ്യൂഗോ ബൗമസും (36ാം മിനുട്ട്) ദിമിത്രി പെട്രോറ്റോസുമാണ്(58ാം മിനുട്ട്) കൊല്‍ക്കത്തക്കായി എതിര്‍വല കുലുക്കിയത്. കൊല്‍ക്കത്തയിലെ സാള്‍ട്ട്ലേക് സ്റ്റേഡിയത്തിലാണ് മത്സരം നടന്നത്.
കഴിഞ്ഞ കളിയില്‍ കേരള ബ്ലാസ്റ്റേഴ്സിനെ വിവാദ ഗോളിലൂടെ വീഴ്ത്തി ബംഗളൂരു എഫ്.സി സെമിഫൈനലിലെത്തിയിരുന്നു. മാര്‍ച്ച് ഒമ്ബതിനാണ് ഹൈദരാബാദ് എഫ്സി-എ.ടി.കെ മത്സരത്തിന്റെ ആദ്യ ലെഗ് നടക്കുക. മാര്‍ച്ച് 13 ന് രണ്ടാം ലെഗും നടക്കും. മാര്‍ച്ച് ഏഴിനാണ് ഐ.എസ്.എല്ലിലെ ആദ്യ സെമിഫൈനല്‍. മുംബൈ സിറ്റിയും ബംഗളൂരു എഫ്.സിയും തമ്മിലുള്ള ആദ്യ ലെഗാണ് അന്ന് നടക്കുക. മാര്‍ച്ച് 12ന് രണ്ടാം ലെഗ് നടക്കും. മാര്‍ച്ച് 18നാണ് ഫൈനല്‍.

