ആറ്റുകാല്‍ ക്ഷേത്രത്തിലെ തെയ്യത്തറയില്‍ ചുവടു വെച്ച് ഭൂതക്കോലമായ പഞ്ചുരുളി. ദക്ഷിണ കര്‍ണാടകയിലും വടക്കേ മലബാറിലും കെട്ടിയാടുന്ന വരാഹ രൂപത്തിലുള്ള ഉഗ്രമൂര്‍ത്തി തെയ്യമായ പഞ്ചുരുളി തെയ്യത്തെ ആദ്യമായി നേരില്‍ നിരവധി പേര്‍ എത്തി.
വരാഹ സങ്കല്‍പ്പത്തിലെ ഉഗ്രമൂര്‍ത്തി തെയ്യമാണ് പഞ്ചുരുളി. സാത്വികമായി തുടങ്ങി, രൗദ്ര നടനത്തിനൊടുവില്‍ അനുഗ്രഹം ചൊരിയുന്ന ഭൂതക്കോലമാണ് ഇത്. ശുംഭ, നിശുംഭാസുരന്മാരെ നിഗ്രഹിക്കാന്‍ ദേവി അവതരിച്ചു, സഹായത്തിന് മഹേശ്വരന്റെ ഹോമകുണ്ഡത്തില്‍ നിന്ന് ഏഴ് ദേവിമാര്‍ ഉയര്‍ന്നു വന്ന്, അതില്‍ പ്രധാനി പഞ്ചുരുളി. പഞ്ച വീരന്മാരെ വധിച്ച് ഭൂമിയില്‍ ഐശ്വര്യം നിറയ്ക്കാന്‍ അവതരിച്ച കാളിയാണ് പഞ്ചുരുളിയെന്നാണ് വിശ്വാസം.
അനുഷ്ഠാന കലയായി മാത്രം നടക്കുന്ന പഞ്ചുരുളി തെയ്യത്തിന്റെ ചെറു അവതരണമാണ് കാന്താര തെയ്യമെന്ന പേരില്‍, കോഴിക്കോട്ടെ തിറയാട്ട കലാസമിതി ആറ്റുകാല്‍ ക്ഷേത്രത്തിലെ തെയ്യത്തറയിലെത്തിച്ചത്.

