ഈ വര്‍ഷം വിരലില്‍ എണ്ണാവുന്ന ചിത്രങ്ങള്‍ മാത്രമാണ് ബോക്‌സ് ഓഫീസില്‍ മികച്ച വിജയം നേടിയുള്ളൂ. അതില്‍ ഏറ്റവും മുന്നില്‍ ഉള്ളത് മലയാള ചിത്രം രോമാഞ്ചം ആണ്. ഇപ്പോള്‍ പുറത്തുവിട്ട ലിസ്റ്റില്‍ അഞ്ച് പടങ്ങള്‍ ആണ് ഉള്ളത്. രോമാഞ്ചം കേരളത്തില്‍ നിന്ന് മാത്രം നേടിയത് 34 കോടി ആണ്.
അതേസമയം, ബോളിവുഡ് ചിത്രം പഠാനാണ് രണ്ടാം സ്ഥാനത്ത്. ഇത് കേരളത്തില്‍ നിന്ന് 13.2 കോടിയാണ് നേടിയത്. ദളപതി ചിത്രം വാരിസ് ആണ് മൂന്നാം സ്ഥാനത്ത് 13 കോടിയാണ് ചിത്രം നേടിയത്. നാലും അഞ്ചും സ്ഥാനങ്ങളില്‍ നിലനില്‍ക്കുന്നത്. മമ്മൂട്ടിയുടെ രണ്ട് സിനിമകളാണ്. ക്രിസ്റ്റഫര്‍ എന്ന ചിത്രം 2.75 കോടിയും നന്‍പകല്‍ നേരത്ത് 5.35 കോടിയുമാണ് നേടിയിരിക്കുന്നത്.

