തിരുവനന്തപുരം: ക്രിക്കറ്റ്, ഫുട്ബോൾ, ഹോക്കി തുടങ്ങി വിവിധ കായിക ഇനങ്ങൾക്ക് മലയാളം, ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിൽ കമന്ററി, തത്സമയ വിവരണം നൽകാൻ താല്പര്യമുള്ളവരിൽ നിന്ന് ആകാശവാണി തിരുവനന്തപുരം നിലയം അപേക്ഷ ക്ഷണിക്കുന്നു.
അപേക്ഷയിൽ മൊബൈൽ നമ്പർ, അഡ്രസ് എന്നിവയോടൊപ്പം കമന്ററി നൽകാൻ താല്പര്യമുള്ള കായിക ഇനം, ഭാഷ എന്നിവ നിർബന്ധമായി സൂചിപ്പിച്ചിരിക്കണം.
താല്പര്യമുള്ളവർ അപേക്ഷ താഴെ പറയുന്ന ഇമെയിൽ ഐഡിയിൽ അയയ്ക്കുക. ഇമെയിൽ ഐഡി: pm@airtvm.com.

