കഠിന പ്രയത്‌നത്തിന്റെ ഫലമാണ് തെരഞ്ഞെടുപ്പ് വിജയം; വരുംവർഷം കേരളത്തിലും ബിജെപി സർക്കാരുണ്ടാക്കുമെന്ന് പ്രധാനമന്ത്രി

ന്യൂഡൽഹി: ബിജെപി വരുംവർഷം കേരളത്തിലും സർക്കാരുണ്ടാക്കുമെന്ന പ്രഖ്യാപനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ പരാമർശം. കഠിന പ്രയത്‌നത്തിന്റെ ഫലമാണ് തെരഞ്ഞെടുപ്പ് വിജയമെന്ന് അദ്ദേഹം വ്യക്തമാക്കി.

ഒരു സംസ്ഥാനത്ത് ഗുസ്തി, ഒരിടത്ത് ദോസ്തി എന്ന നിലപാട് കേരളത്തിലെ ജനങ്ങൾ കാണുന്നുണ്ട്. വടക്കുകിഴക്കന് സംസ്ഥാനങ്ങൾ ഡൽഹിയിൽ നിന്നും തങ്ങളുടെ മനസിൽ നിന്നും ഇപ്പോൾ അകലെയല്ല. ഡൽഹിയും വടക്കുകിഴക്കന് സംസ്ഥാനങ്ങളും തമ്മിൽ പാലം പണിയാനായെന്നും ജനങ്ങൾക്ക് ജനാധിപത്യത്തിലുള്ള വിശ്വാസം വ്യക്തമാക്കുന്നതാണ് തെരഞ്ഞെടുപ്പ് ഫലമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഇത് മാറ്റത്തിന്റെ സമയമാണ്. ബിജെപിയെ തെരഞ്ഞെടുത്ത എല്ലാവർക്കും നന്ദി അറിയിക്കുന്നുവെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.