ലൈഫ് മിഷന്‍ കോഴക്കേസ്: എം ശിവശങ്കറിന്റെ ജാമ്യ ഹര്‍ജി കോടതി തള്ളി

കൊച്ചി: ലൈഫ് മിഷന്‍ കോഴക്കേസില്‍ എം ശിവശങ്കറിന്റെ ജാമ്യ ഹര്‍ജി കൊച്ചിയിലെ പ്രത്യേക സിബിഐ കോടതി തള്ളി. അന്വേഷണം പ്രാഥമിക ഘട്ടത്തില്‍ ആയതിനാല്‍ ജാമ്യം നല്‍കരുത് എന്ന ഇഡി വാദം കോടതി അംഗീകരിക്കുകയായിരുന്നു.

കേസിലെ അന്വേഷണം പ്രാഥമിക ഘട്ടത്തിലാണെന്നും ശിവശങ്കര്‍ ഉന്നത സ്വാധീനമുള്ള ആളായതിനാല്‍ ജാമ്യം നല്‍കിയാല്‍ കേസ് അന്വേഷണത്തെ ബാധിക്കുമെന്നും അതിനാല്‍ ജാമ്യം നല്‍കരുതെന്നുമായിരുന്നു ഇഡി പ്രത്യേക സിബിഐ കോടതിയില്‍ ഉന്നയിച്ച വാദം.

അതേസമയം, തനിക്കെതിരെ മൊഴികള്‍ മാത്രമാണുള്ളതെന്നുംപ്രതി ചേര്‍ത്ത നടപടി തെറ്റാണെന്നുമാണ് ശിവശങ്കര്‍ വാദിച്ചത്. എന്നാല്‍, ഈ വാദം കോടതി തള്ളി.