കാനഡയിലെ വാര്‍ത്താ വെബ്‌സൈറ്റുകള്‍ക്ക് നിയന്ത്രണവുമായി ഗൂഗിള്‍. ഫെബ്രുവരി ആദ്യവാരത്തില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണം 5 ആഴ്ചത്തേക്ക് തുടരുമെന്ന് ഗൂഗിള്‍ അറിയിച്ചിട്ടുണ്ട്. കാനഡയിലെ ചില നിയമങ്ങളെ തുടര്‍ന്നാണ് ഗൂഗിള്‍ വാര്‍ത്താ വെബ്‌സൈറ്റുകള്‍ക്ക് നിയന്ത്രണം കൊണ്ടുവന്നത്. ഈ നിയന്ത്രണം കാനഡയിലെ ഗൂഗിളിന്റെ ഉപഭോക്താക്കളായ നാല് ശതമാനം പേരെ ബാധിക്കുമെന്നും കമ്ബനി അറിയിച്ചിട്ടുണ്ട്.
പ്രാദേശിക വാര്‍ത്തകള്‍ക്ക് ഗൂഗിള്‍ പോലെയുള്ള ഡിജിറ്റല്‍ ഭീമന്മാര്‍ പണം നല്‍കണമെന്ന കാനഡയുടെ നിയമത്തിനെ തുടര്‍ന്നാണ് ഗൂഗിളിന്റെ പുതിയ നീക്കം. ഗൂഗിളിന് പുറമേ, ഫേസ്ബുക്കിന്റെ മാതൃ കമ്ബനിയായ മെറ്റയും ഈ നിയമത്തെ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു. ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകള്‍ ഇടം പിടിച്ചതോടെ 2008 മുതല്‍ കാനഡയില്‍ 450- ലധികം വാര്‍ത്ത ഔട്ട്ലെറ്റുകളാണ് അടച്ചുപൂട്ടിയത്. ഇതിന്റെ ഭാഗമായി കോടിക്കണക്കിന് ഡോളര്‍ പരസ്യ വരുമാനം ഗൂഗിള്‍, മെറ്റ എന്നീ കമ്ബനികളിലേക്ക് ഒഴുകുന്നുണ്ട്. ഈ സാഹചര്യത്തിലാണ് പങ്കിടുന്ന വാര്‍ത്തകള്‍ക്കും വിവരങ്ങള്‍ക്കും ന്യായമായ പണം നല്‍കേണ്ടി വരുമെന്ന നിയമം കൊണ്ടുവന്നത്.

