വിവാഹവും കുട്ടികളും; ആഗ്രഹങ്ങള്‍ തുറന്നു പറഞ്ഞ് രാഹുല്‍ഗാന്ധി

ഡല്‍ഹി: വിവാഹം കഴിക്കുന്നെങ്കില്‍ അമ്മ സോണിയാ ഗാന്ധിയുടെയും മുത്തശ്ശി ഇന്ദിരാഗാന്ധിയുടെയും ഗുണങ്ങളുള്ള സ്ത്രീയെയാവും തേടുക എന്ന് ഭാരത് ജോഡോ യാത്രയ്ക്കിടെ രാഹുല്‍ ഗാന്ധി സൂചിപ്പിച്തിരുന്നു. എന്നാല്‍, കുടുംബത്തെക്കുറിച്ചും കുട്ടികളെക്കുറിച്ചും മനസ് തുറക്കുകയാണ് രാഹുല്‍ ഇപ്പോള്‍.

അതേസമയം, 52ാം വയസ്സിലും അവിവാഹിതനായി തുടരുന്നത് എന്തുകൊണ്ടെന്ന മറുപടി നല്‍കാന്‍ തനിക്ക് ഉറപ്പില്ലെന്നാണ് രാഹുല്‍ അഭിപ്രായപ്പെടുന്നത്. തന്നെ സംബന്ധിച്ചിടത്തോളം ‘ഭാരത് ജോഡോ യാത്ര’ ഒരു തപസുപോലെയായിരുന്നു. ഇന്ത്യയിലെ ആളുകളെ കുറിച്ച് ആഴത്തില്‍ പഠിക്കാന്‍ കഴിഞ്ഞു. ഇന്ത്യയിലെ മതവിഭാഗങ്ങളായ ഹിന്ദുക്കളും മുസ്ലീങ്ങളും തമ്മിലുള്ള ധ്രുവീകരണമുണ്ടെന്ന് സമ്മതിച്ച അദ്ദേഹം ദാരിദ്ര്യം, പണപ്പെരുപ്പം തുടങ്ങിയ പ്രശ്‌നങ്ങളില്‍ നിന്നും ശ്രദ്ധതിരിപ്പിക്കാനുള്ള മാര്‍ഗമായി വര്‍ഗീയതയെ ഉപയോഗിക്കുന്നതിനെ കുറിച്ചും ചൂണ്ടിക്കാട്ടി.

രാജ്യത്തെ എന്‍ഡിഎ ഭരണത്തിന് കീഴില്‍ ഫാസിസം നിലവില്‍ വന്നിട്ടുണ്ടെന്നും, ഇതിനാല്‍ ജനാധിപത്യ സ്ഥാപനങ്ങള്‍ തകരുകയാണെന്നും, ഭരണകക്ഷിയായ ബിജെപിയെ പരാജയപ്പെടുത്താന്‍ പ്രതിപക്ഷം ഒന്നിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ചും ഒരു ഇറ്റാലിയന്‍ ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം വ്യക്തമാക്കി.