‘പുഴ മുതല്‍ പുഴ വരെ’ കേവലം ഒരു സിനിമയല്ല ഒരു സമരമാണെന്നും ചരിത്രത്തെ ഛേദിക്കുന്നവര്‍ക്കെതിരെയുള്ള സിനിമയാണിതെന്നും സംവിധായകന്‍ രാമസിംഹന്‍. മലബാര്‍ കലാപത്തിന്റെ യാഥാര്‍ത്ഥ്യം മറച്ചുവെച്ച് മറ്റൊരു കഥ പ്രചരിപ്പിക്കാന്‍ ശ്രമിക്കുന്നവരുടെ തല നോക്കി കൊടുക്കുന്ന അടിയായിരിക്കും ‘1921 പുഴ മുതല്‍ പുഴ വരെ’. സത്യം പറയണം എന്ന് ആഗ്രഹിച്ചതു കൊണ്ടാണ് സിനിമ നിര്‍മ്മിക്കാന്‍ ജനങ്ങള്‍ തന്നെ മുന്നോട്ട് വന്നതെന്നും ഇത് ജനങ്ങളുടെ ചിത്രമാണെന്നും അദ്ദേഹം പറഞ്ഞു.
‘സിനിമയുടെ പ്രഖ്യാപനം മുതല്‍ക്കെ ചില കോണുകളില്‍ നിന്നും പരിഹാസങ്ങള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ അതിനെയല്ലാം ചിരിച്ചുകൊണ്ടാണ് നേരിട്ടത്. മലീമസമായ തരത്തിലുള്ള പരിഹാസങ്ങളായിരുന്നു ഉണ്ടായിരുന്നത്. അതിനൊക്കെയുള്ള മറുപടിയാണ് മാര്‍ച്ച് 3-ന് നല്‍കാന്‍ പോകുന്നത്. ഇതൊരു വലിയ സിനിമയല്ല, എന്നാല്‍ ഒരു വലിയ സിനിമയ്ക്ക് നല്‍കാന്‍ കഴിയുന്നതിനേക്കാള്‍ അനുഭവം ഈ കൊച്ചു ചിത്രം നല്‍കിയേക്കും. ജീവിതം ഏങ്ങനെ കാണിക്കുന്നു എന്നതിനും പറയാന്‍ ഉദ്ദേശിക്കുന്ന വിഷയം എങ്ങനെ ജനങ്ങളെ സ്പര്‍ശിക്കുന്നു എന്നതിലുമാണ് കാര്യം. എണ്‍പതു കോടിക്കാണ് വാരിയം കുന്നനെ വച്ച് പൃഥ്വിരാജ് പടമെടുക്കാനിരുന്നത്. അത് എവിടെയും എത്തിയില്ല. എന്നാല്‍ ഒരു ചുരുങ്ങിയ ചിലവിലാണ് യഥാര്‍ത്ഥ വാരിയം കുന്നന്‍ പുറത്തു വരാന്‍ പോകുന്നത്. അവര്‍ ഒരു ചിത്രം സൃഷ്ടിക്കാന്‍ ശ്രമിച്ചു, ഞാന്‍ ഒരു കണ്ണാടി മാത്രം വച്ചു കൊടുത്തു, അത്രമാത്രം. സത്യ സന്ധമായ കാര്യങ്ങളാണ് ‘പുഴ മുതല്‍ പുഴ വരെ’ പറയുന്നത്. ഇതില്‍ നുണയില്ല, എന്റെ പക്ഷവുമില്ല. ചരിത്രപക്ഷമാണ് ഈ സിനിമയുടെ മുഖം. അതുകൊണ്ട് തന്നെ നൊമ്ബരങ്ങളുണ്ടാകും. ലോകത്തിന്റെ എല്ലാ ഭാഗത്തു നിന്നും രാഷ്ട്രീയ ഭേദമന്യേ ഹിന്ദുക്കള്‍ ചിത്രത്തിനു വേണ്ടി പണം അയച്ചു. ക്രിസ്ത്യാനികളും സഹായിച്ചു. കേരളത്തില്‍ കേവലം ഒരു സമുദായത്തിന്റെ വോട്ടുകള്‍ക്ക് വേണ്ടി കള്ളം സൃഷ്ടിക്കുകയാണ്. കേരളത്തിന്റെ ഭരണകൂടം അതിനൊപ്പം നില്‍ക്കുകയാണ്. കൊറോണയുടെ കാര്യം പറഞ്ഞ് ഷൂട്ടിംഗ് പല തവണ മുടക്കി. പത്തൊമ്ബതാം നൂറ്റാണ്ട് പോലുള്ള സിനിമകളൊക്കെ ഷൂട്ടിംഗ് നടക്കുമ്‌ബോഴാണ് ഈ ചിത്രത്തിന് മാത്രം വിലക്ക് ഏര്‍പ്പെടുത്തിയത്. ഈ സിനിമ ഇറങ്ങുന്നതും നോക്കി ഇതിനെ കൊല്ലാന്‍ വലിയ ഒരു ടീം വാളിന് മൂര്‍ച്ച കൂട്ടി കാത്തിരിപ്പുണ്ട്. അവരോട് പോയി പണി നോക്കാനേ പറയുന്നുള്ളു’- എന്ന് രാമസിംഹന്‍ വ്യക്തമാക്കി.

