മുംബൈ: ഏഷ്യന്‍ മിക്സഡ് ടീം ബാഡ്മിന്റണ്‍ ചാമ്ബ്യന്‍ഷിപ്പില്‍ ഇന്ത്യക്ക് വിജയത്തുടക്കം. പി.വി സിന്ധു നയിച്ച ഇന്ത്യന്‍ ടീം ആദ്യ റൗണ്ടില്‍ കസാഖിസ്താനെ അഞ്ച് മത്സരങ്ങളിലും തോല്‍പിച്ചു. വനിത സിംഗിള്‍സില്‍ കാമില സ്മാഗുലോവയെ സിന്ധു പരാജയപ്പെടുത്തി. സ്‌കോര്‍ (21-4, 21-12).
പുരുഷ സിംഗിള്‍സില്‍ ദിമിത്രി പനാറിനെ എച്ച്.എസ്. പ്രണോയ് എതിരില്ലാത്ത രണ്ട് സെറ്റുകള്‍ക്ക് തോല്‍പിച്ചു. സ്‌കോര്‍ (21-9, 21-11). മിക്സഡ് ഡബിള്‍സില്‍ ഇഷാന്‍ ഭട്നാഗര്‍-തനിഷ ക്രാസ്റ്റോ സഖ്യവും, പുരുഷ ഡബിള്‍സില്‍ കൃഷ്ണ പ്രസാദ് ഗരാഗ-വിഷ്ണുവര്‍ധന്‍ സഖ്യവും വിജയിച്ചു. വനിത ഡബിള്‍സില്‍ ട്രീസ ജോളി-ഗായത്രി ഗോപിചന്ദ് സഖ്യവും വിജയിച്ചു.

