തൃശൂര്: സംസ്ഥാനത്ത് വര്ധിപ്പിച്ച ഇന്ധന സെസ് പിന്വലിക്കണമെന്നും വിദ്യാര്ഥികളുടെ യാത്രാ നിരക്ക് വര്ധിപ്പിക്കണമെന്നും സ്വകാര്യ ബസ് ഓപ്പറേറ്റര്സ് ഫെഡറേഷന്.
‘മാര്ച്ച് 31 ന് മുമ്പ് വിദ്യാര്ഥികളുടെ യാത്രാ നിരക്ക് വര്ധിപ്പിക്കണം. ഇല്ലെങ്കില് ഏപ്രില് ആദ്യവാരം മുതല് ബസ് സമരം നടത്തും. നിലവില് വിദ്യാര്ത്ഥികളുടെ കുറഞ്ഞ യാത്രാ നിരക്ക് വര്ഷങ്ങളായി ഒരു രൂപയാണ്. ഇത് അഞ്ച് രൂപയാക്കണം. റോഡ് നികുതി അടയ്ക്കാതെ ബസ് സര്വീസ് നിര്ത്തി വെക്കണം. ഫെബ് 28ന് എല്ലാ കളക്ടറേറ്റിനു മുന്നില് ധര്ണയും പ്രതിഷേധ പ്രകടനവും നടത്തും’- സ്വകാര്യ ബസ് ഉടമകള് വാര്ത്താസമ്മേളനത്തില് പറഞ്ഞു.
അതേസമയം, ഇന്ധന സെസ് പിന്വലിച്ചില്ലെങ്കില് സമരം നടത്തുമെന്ന് വ്യാപാരികള് വ്യക്തമാക്കി. പെട്രോള് ഡീസല് സെസ്സ് പിന്വലിക്കണം. കേന്ദ്രം പെട്രോളിനും ഡീസലിനും ടാക്സ് കുറച്ചപ്പോള് സംസ്ഥാനത്തോട് കുറയ്ക്കണം എന്ന് ആവശ്യപ്പെട്ടു. കേരളം നികുതി കുറച്ചില്ല. ശക്തമായ സമരം സംഘടിപ്പിക്കും. ഇത് രാഷ്ട്രീയ പാര്ട്ടികളുടെ സമരം പോലെ ആകില്ലെന്നും കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് രാജു അപ്സര കോഴിക്കോട് പറഞ്ഞു.

