‘പുറത്തിരുന്ന് ശുദ്ധവായു ശ്വസിക്കാന്‍ കഴിയുന്നു’; തിരിച്ചുവരവറിയിച്ച് ഋഷഭ് പന്ത്

ന്യൂഡല്‍ഹി: തന്റെ തിരിച്ചുവരവ് അറിയിച്ച് ഇന്ത്യന്‍ വിക്കറ്റ് കീപ്പറും ബാറ്റ്മാനുമായ ഋഷഭ് പന്ത്.

ഡിസംബര്‍ 30ന് ഉണ്ടായ കാര്‍ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്നു താരം. എന്നാല്‍ താരം തന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റ് ആരാധക ശ്രദ്ധ പിടിച്ചുപറ്റുകയാണ്. പുറത്തിരുന്ന് ശുദ്ധവായു ശ്വസിക്കാന്‍ കഴിയുന്നു എന്നാണ് പോസ്റ്റിന്റെ അടിക്കുറിപ്പ്.

അപകടത്തിന് ശേഷം നിരവധി ശസ്ത്രക്രിയകള്‍ക്ക് വിധേയനായ പന്ത് സുഖം പ്രാപിക്കുന്നതിനെക്കുറിച്ചുള്ള ഒരു അപ്‌ഡേറ്റ് ആരാധകര്‍ക്ക് നല്‍കിയാണ് ഇന്‍സ്റ്റാഗ്രാം സ്റ്റോറി പോസ്റ്റ് ചെയ്തത്. എന്നാല്‍ ജനുവരി 16ന് തന്റെ ജീവിതത്തിലുണ്ടായ നാടകീയമായ സംഭവങ്ങളെ കുറിച്ചും താരം ഒരു ഇന്‍സ്റ്റഗ്രാം പോസ്റ്റ് ചെയ്തിരുന്നു.