നമ്മള് ഇടയ്ക്കിടെ കയറി മൊബൈല്‍ ഫോില്‍ സ്ക്രോള്‍ ചെയ്യുന്ന ഫേസ്ബുക്കാണ് ബാറ്ററി ചാര്‍ജ് ഊറ്റികുടിക്കുന്നതെന്ന വെളിപ്പെടുത്തലുമായി ഫേസ്ബുക്കിലെ മുന്‍ ജീവനക്കാരന്. ജോര്‍ജ് ഹേവാര്‍ഡാണ ഇതുമായി ബന്ധപ്പെട്ട് ഫേസ്ബുക്കിനെതിരെ പരാതിയും നല്‍കിയിട്ടുണ്ട്. ഗുരുതര ആരോപണമാണ് ജോര്‍ജ് ഉന്നയിച്ചിരിക്കുന്നത്.
ഡേറ്റ സയന്റിസ്റ്റായ ജോര്‍ജ് ആപ്പില്‍ ജോലി ചെയ്തിരുന്ന സമയത്തെ അനുഭവമാണ് ചൂണ്ടിക്കാണിച്ചിരിക്കുന്നത്. ന്യൂയോര്‍ക്ക് പോസ്റ്റാണ് ജോര്‍ജിന്റെ വെളിപ്പെടുത്തല്‍ റിപ്പോര്‍ട്ട് ചെയ്തത്. ഫേസ്ബുക്കും മെസഞ്ചറും ഉപയോക്താക്കളുടെ സ്മാര്‍ട്ട്ഫോണുകളിലെ ബാറ്ററി മനപൂര്‍വം ഊറ്റുന്നുണ്ട്. ‘നെഗറ്റീവ് ടെസ്റ്റിങ്’ എന്ന പേരില്‍ യൂസര്‍മാരില്‍ നടത്തുന്ന ഒരു പരീക്ഷണത്തിന്റെ ഭാഗമായാണ് ഫേസ്ബുക്ക് ഇത് ചെയ്യുന്നതെന്നാണ് അദ്ദേഹം പറഞ്ഞത്.
ആപ്പിനുള്ളിലെ ഫീച്ചറുകള്‍ പരിശോധിക്കുക, പ്രശ്നങ്ങള്‍ പഠിക്കുക എന്നിവയ്ക്കായി ഉപയോക്താവിന്റെ ഫോണിലെ ബാറ്ററി രഹസ്യമായി പ്രവര്‍ത്തിപ്പിക്കാന്‍ ഫേസ്ബുക്കിനെ ‘നെഗറ്റീവ് ടെസ്റ്റിങ്’ സഹായിക്കുന്നു. ആപ്ലിക്കേഷന്റെ വേഗത, ചിത്രങ്ങള്‍ ലോഡാകുന്ന വേഗത എന്നിവയാണ് പരിശോധിക്കപ്പെടുന്നത്. ഫേസ്ബുക്ക് മെസഞ്ചര്‍ ആപ്പിന് വേണ്ടി ജോലി ചെയ്തിരുന്ന 33-കാരനായ ജോര്‍ജിനെ നെഗറ്റീവ് ടെസ്റ്റിംഗില്‍ പങ്കെടുക്കാത്തതിന്റെ പേരിലാണ് പിരിച്ചുവിട്ടത്.

