തിരുവനന്തപുരം: സംസ്ഥാനത്ത് ആകെയുള്ളത് 2434 മയക്കുമരുന്ന് ഇടപാടുകാർ. സർക്കാർ തയാറാക്കിയ മയക്കുമരുന്ന് ഇടപാടുകാരുടെ ഡാറ്റ ബാങ്കിൽ ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. കണ്ണൂർ ജില്ലയാണ് ഇതിൽ ഒന്നാം സ്ഥാനത്തുള്ളത്. 412 ഇടപാടുകാർ കണ്ണൂരിലുണ്ട്. 376 ഇടപാടുകാരുമായി എറണാകുളം ജില്ലയാണ് രണ്ടാം സ്ഥാനത്തുള്ളത്. തിരുവനന്തപുരത്ത് 117 ഇടപാടുകാരാണ് ഉള്ളത്. കാസർകോട് ജില്ലയിലാണ് മയക്കുമരുന്ന് ഇടപാടുകാർ ഏറ്റവും കുറവ്. പതിനൊന്നു പേരാണ് ഇവിടെയുള്ളത്.
പുറത്തിറങ്ങിയാൽ കുറ്റകൃത്യം ചെയ്യില്ലെന്ന് വ്യക്തമാക്കി 10 ലഹരിക്കേസ് പ്രതികളിൽ നിന്ന് എക്സൈസ് ബോണ്ട് വാങ്ങി. സ്കൂളുകൾക്കു സമീപം ലഹരി വസ്തുക്കൾ വിറ്റതിന്റെ പേരിൽ 6 കടകൾ ഈ സർക്കാരിന്റെ കാലത്തു പൂട്ടിച്ചു. തിരുവനന്തപുരത്ത് 2 കടകളും തൃശൂരിൽ ഒരു കടയും കോഴിക്കോട്ട് ഒരു കടയും കണ്ണൂരിൽ 2 കടകളും ആണ് പൂട്ടിച്ചത്.
ജില്ലകളിലെ ലഹരി ഇടപാടുകാരുടെ എണ്ണം
തിരുവനന്തപുരം -117
കൊല്ലം – 62
പത്തനംതിട്ട- 62
ആലപ്പുഴ – 155
കോട്ടയം – 151
ഇടുക്കി – 161
എറണാകുളം – 376
തൃശൂർ – 302
പാലക്കാട് – 316
മലപ്പുറം – 130
കോഴിക്കോട് – 109
വയനാട് -70
കണ്ണൂർ – 412
കാസർകോട് – 11

