കോട്ടയം: ബിബിസി ഡോക്യുമെന്ററി, ഇന്ത്യയുടെ പരമാധികാരത്തിനു മേലുള്ള വെല്ലുവിളിയാണെന്ന പരാമാര്‍ശത്തിനൊടുവില്‍ കോണ്‍ഗ്രസിലെ പദവികളെല്ലാം രാജിവച്ച അനില്‍ അന്റണിക്ക് നിര്‍ദ്ദേശവുമായി കെ മുരളീധരന്.
‘വൈകാരികമായി എടുത്ത തീരുമാനം ആണെങ്കില്‍ അനില്‍ അത് തിരുത്തണം. ബിബിസി കാണിക്കുന്നത് സത്യമാണ്. എ കെ ആന്റണി പ്രസ്ഥാനത്തിന് വേണ്ടി ജീവിതം ഉഴിഞ്ഞുവെച്ച ആളാണ്. അദ്ദേഹത്തെ വേദനിപ്പിക്കുന്ന നടപടികള്‍ അനില്‍ എടുക്കരുത്. അനില്‍ ആന്റണി ബിജെപിയില്‍ പോകുമെന്ന് കരുതുന്നില്ല’- കെ മുരളീധരന് പറഞ്ഞു.
ബിബിസി വിവാദത്തിനൊടുവില്‍ കെപിസിസി ഡിജിറ്റല്‍ മീഡിയയുടെ കണ്‍വീനര്‍ സ്ഥാനവും, എഐസിസി ഡിജിറ്റല്‍ സെല്ലിന്റെ കോര്‍ഡിനേറ്റര്‍ സ്ഥാനവും രാജി വച്ചതായി അനില്‍ കഴിഞ്ഞ ദീവസം വ്യക്തമാക്കിയിരുന്നു. യോഗ്യതയേക്കാള്‍ സ്തുതിപാഠകര്‍ക്കാണ് പാര്‍ട്ടിയില്‍ സ്ഥാനം. നേതൃത്വത്തിന് ചുറ്റമുള്ളത് അത്തരം സ്തുതിപാഠകരും ശിങ്കിടികളുമാണ്. ആ കൂട്ടമാണ് പാര്‍ട്ടിയെ നയിക്കുന്നത്. തന്റെ നിലപാടിനോട് പ്രതികരിച്ചത് കാപട്യക്കാരാണ്. നിഷേധ അന്തരീക്ഷം ബാധിക്കാതെ തന്റെ ജോലികള്‍ തുടരാനാണ് തീരുമാനമെന്നും അനില്‍ രാജിക്കത്തില്‍ ചൂണ്ടിക്കാട്ടി.

