തിരുവനന്തപുരം: സെക്രട്ടറിയേറ്റ് മാര്‍ച്ചിലുണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട് യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഫിറോസിനെ അറസ്റ്റ് ചെയ്തു. തിരുവനന്തപുരം പാളയത്ത് വച്ചാണ് ഫിറോസിനെ പൊലീസ് അറസ്റ്റ് ചെയ്തത്.
കേസില്‍ ഒന്നാം പ്രതിയാണ് പി കെ ഫിറോസ്. സംഘര്‍ഷത്തിന്റെ പേരില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ 28 യൂത്ത് ലീഗ് നേതാക്കള്‍ നിലവില്‍ റിമാന്‍ഡിലാണ്. അതേസമയം, കയ്യാമവും ജയിലറയും കാണിച്ച് പോരാട്ടവീര്യം കെടുത്താമെന്നത് പിണറായി പൊലീസിന്റെ വ്യാമോഹം മാത്രമാണെന്ന് യൂത്ത് ലീഗ് നേതൃത്വം പ്രതികരിച്ചു.

