തിരുവനന്തപുരം: സംസ്ഥാനത്തെ നികുതി നിരക്കുകൾ പരിഷ്കരിക്കുമെന്ന സൂചന മുന്നോട്ടുവെച്ച് ധനമന്ത്രി കെ എൻ ബാലഗോപാൽ. ചരക്ക് സേവന നികുതി വകുപ്പ് പുനസംഘടന യാഥാർത്ഥ്യമായതിന് പിന്നാലെയാണ് മന്ത്രി ഇതുസംബന്ധിച്ച സൂചന നടത്തിയത്.
യും ട പ്രഖ്യാപനം. അതേസമയം കിഫ്ബി വഴിയുള്ള വിപുലമായ പദ്ധതി പ്രഖ്യാപനങ്ങൾ ഇത്തവണ ബജറ്റിൽ ഉണ്ടാകില്ലെന്നാണ് സൂചന. നികുതി നിരക്കുകൾ മാറും. ജിഎസ്ടി വകുപ്പ് പുനസംഘടന പൂർത്തിയാകുന്നതോടെ നികുതി ദായർക്ക് മെച്ചപ്പെട്ട സേവനം ലഭിക്കുകയും പിരിവ് കാര്യക്ഷമമാകുകയും ചെയ്യും. ടാക്സ്പേയർ സേവന വിഭാഗ,ം ഓഡിറ്റ് വിഭാഗം, എൻഫോഴ്സ്മെൻറ് ആന്റ് ഓഡിറ്റ് തുടങ്ങി മൂന്ന് വിഭാഗങ്ങളിലായാണ് പുന:സംഘടന.
അതേസമയം, സംസ്ഥാനത്തിന് കിഫ്ബി കൊണ്ട് ഗുണം മാത്രമേ ഉണ്ടായിട്ടുള്ളുവെന്ന് ധനമന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു. സംസ്ഥാനത്ത് കിഫ്ബി വഴി നടപ്പാക്കാൻ ശ്രമിക്കുന്ന വികസന പദ്ധതികൾക്ക് ഇതുവരെ തടസം വന്നിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. വാർത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
കിഫ്ബിയെ തകർക്കാൻ ശ്രമിച്ചാൽ നടക്കില്ല. കേന്ദ്രസർക്കാരിന്റെ ഭാഗത്ത് നിന്നുൾപ്പെടെ കിഫ്ബിക്കെതിരെ ശ്രമങ്ങൾ ഉണ്ടാകുന്നുണ്ട്. കിഫ്ബിയും പെൻഷൻ കമ്പനിയും എടുക്കുന്ന വായ്പകൾക്കെതിരെ കേന്ദ്രസർക്കാർ നടപടിയെടുക്കുന്നുണ്ട്. എന്നാൽ രണ്ടുപദ്ധതികളും മുടക്കമില്ലാതെ നടക്കുന്നുണ്ട്. 2020ൽ 6000 കോടിയും കഴിഞ്ഞ രണ്ടുവർഷങ്ങളിലായി ഏകദേശം 18,000 കോടിയും കൈമാറി. ഇതുവരെ സാമ്പത്തിക പ്രശ്നമുണ്ടായിട്ടില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

