ന്യൂയോർക്ക്: യുഎസിൽ വ്യോമഗതാഗതം സ്തംഭിച്ചു. സാങ്കേതിക തകരാറിനെത്തുടർന്നാണ് യുഎസിൽ വ്യോമഗതാഗതം നിർത്തിവെച്ചത്. യുഎസിലുടനീളമുള്ള എല്ലാ വിമാനങ്ങളും നിർത്തിവെച്ചതായി അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ആകെ 760 വിമാനങ്ങളെ ബാധിച്ചിട്ടുണ്ടെന്നാണ് പുറത്തു വരുന്ന വിവരം.
നോട്ടാംസിന്റെ അപ്ഡേറ്റിനെ ബാധിക്കുന്ന വിധം സാങ്കേതിക തടസ്സം നേരിട്ടെന്നും വിമാന സർവീസ് ഇപ്പോൾ നടത്താൻ കഴിയില്ലെന്നുമാണ് ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ അറിയിച്ചത്. പൈലറ്റുമാരുൾപ്പെടെ ജീവനക്കാർക്ക് വിവരങ്ങൾ കൈമാറുന്ന സംവിധാനമാണ് നോട്ടാംസ്. യുഎസിലെ വ്യോമഗതാഗതം നിയന്ത്രിക്കുന്ന ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്‌ട്രേഷന്റെ (എഫ്എഎ) എയർ മിഷൻ സിസ്റ്റത്തിലാണ് തകരാർ റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
സാങ്കേതിക തകരാറിന്റെ കാരണമെന്താണെന്നോ എപ്പോൾ ശരിയാകും എന്ന കാര്യത്തിലോ സ്ഥിരീകരണം ലഭിച്ചിട്ടില്ല. തകരാർ പരിഹരിക്കുന്നതിനുള്ള ശ്രമം തുടരുകയാണെന്നും അധികൃതർ കൂട്ടിച്ചേർത്തു.

