ഗാങ്ടോക്ക്: വടക്കന്‍ സിക്കിമിലെ സേമയില്‍ സൈനികര്‍ സഞ്ചരിച്ചിരുന്ന ട്രക്ക് കൊക്കയിലേക്ക് മറിഞ്ഞ് 3 ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ 16 സൈനികര്‍ക്ക് വീരമൃത്യു. അപകടത്തില്‍ നാല് പേര്‍ക്ക് പരിക്കേറ്റതായാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍.സിക്കിമിലെ വാഹനാപകടത്തിൽ മരിച്ച 16 സൈനികരിൽ മലയാളിയും. പാലക്കാട് മാത്തൂർ ചെങ്ങണിയൂർ കാവ് സ്വദേശി വൈശാഖ് (26) ആണ് വീരമൃത്യു വരിച്ചത്. ചെങ്ങണിയൂർക്കാവ് സ്വദേശി സഹദേവന്റെ മകനാണ് വൈശാഖ്.
വെള്ളിയാഴ്ച രാവിലെ ചാറ്റന്‍ മേഖലയില്‍ നിന്ന് തംഗുവിലേക്ക് പോയ മൂന്ന് സൈനികവാഹനങ്ങളില്‍ ഒന്നാണ് അപകടത്തില്‍പെട്ടത്. മലയിടുക്കിലെ ചെരിവില്‍ നിന്ന് സൈനികരടങ്ങിയ വാഹനം കൊക്കയിലേക്ക് മറിയുകയായിരുന്നുവെന്ന് സൈനികവൃത്തങ്ങള്‍ വ്യക്തമാക്കി. ഉടന്‍ തന്നെ രക്ഷാപ്രവര്‍ത്തനം ആരംഭിക്കുകയും പരിക്കേറ്റ നാല് സൈനികരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.
സംഭവത്തില്‍ കേന്ദ്രപ്രതിരോധമന്ത്രി രാജ്നാഥ് സിങ് അനുശോചനമറിയിച്ച് ട്വീറ്റ് ചെയ്തു. പരിക്കേറ്റവര്‍ എത്രയും പെട്ടെന്ന് തന്നെ സുഖംപ്രാപിക്കട്ടെ എന്നും അദ്ദേഹം ട്വീറ്റില്‍ കുറിച്ചു.
Deeply pained by the loss of lives of the Indian Army personnel due to a road accident in North Sikkim.
— Rajnath Singh (@rajnathsingh) December 23, 2022
The nation is deeply grateful for their service and commitment. My condolences to the bereaved families. Praying for the speedy recovery of those who are injured.

