ശ്രീനഗർ: ജമ്മു കശ്മീരിൽ ജമാഅത്തെ ഇസ്ലാമിയുടെ കോടിക്കണക്കിന് രൂപയുടെ സ്വത്തുക്കൾ കണ്ടുകെട്ടി. നിരോധിത സംഘടനയായ ജമാഅത്തെ ഇസ്ലാമിയുടെ 100 കോടി വിലമതിക്കുന്ന സ്വത്തുക്കളാണ് കണ്ടുകെട്ടിയത്. ജമ്മു കശ്മീർ പോലീസ് സ്റ്റേറ്റ് ഇൻവെസ്റ്റിഗേഷൻ ഏജൻസിയുടെ പ്രത്യേക ശുപാർശ പ്രകാരമാണ് സ്വത്തുക്കൾ കണ്ടുകെട്ടിയതെന്ന് ജമ്മു കശ്മീർ പോലീസ് സ്റ്റേറ്റ് ഇൻവെസ്റ്റിഗേഷൻ ഏജൻസി അറിയിച്ചു.
ദേശവിരുദ്ധ ഘടകങ്ങളുടെയും തീവ്രവാദ ശൃംഖലകളുടെയും താവളം ഇല്ലാതാക്കുക, ജമ്മു കശ്മീരിലെ വിഘടനവാദ പ്രവർത്തനങ്ങൾക്കുള്ള ഫണ്ടിന്റെ ലഭ്യത തടയുക തുടങ്ങിയവ ലക്ഷ്യമിട്ടാണ് സ്വത്തുക്കൾ കണ്ടുകെട്ടാൻ തീരുമാനിച്ചത്. ജമാഅത്തെ ഇസ്ലാമിയുമായി ബന്ധപ്പെട്ട സ്വത്തുക്കൾ സീൽ ചെയ്യുകയും റവന്യൂ രേഖകളിൽ ‘റെഡ് എൻട്രി’ നൽകുകയും ചെയ്തുവെന്നാണ് കശ്മീരിലെ ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നത്.
അതേസമയം, കുപ്വാര, കങ്കൻ പട്ടണങ്ങളിൽ ജമാഅത്തെ ഇസ്ലാമിയുടെ 12 വൻകിട ഷോപ്പിംഗ് മാളുകൾ അധികൃതർ സീൽ ചെയ്തിട്ടുണ്ട്.

