കേരളത്തിലെ കർഷകർക്ക് ഇസ്രയേലിൽ പോയി കൃഷിപഠിക്കാം; ചെയ്യേണ്ടത് ഇത്രമാത്രം

തിരുവനന്തപുരം: കേരളത്തിലെ കർഷകർക്ക് ഇസ്രയേലിൽ പോയി കൃഷിപഠിക്കാൻ അവസരം. സംസ്ഥാന കൃഷിവകുപ്പാണ് ഇതിനായുള്ള അവസരം ഒരുക്കിയിട്ടുള്ളത്. ഇതിനായി തിങ്കളാഴ്ച മുതൽ ഡിസംബർ 29 വരെ അപേക്ഷ നൽകാം. പരമാവധി 20 കർഷകർക്ക് മാത്രമാണ് അവസരം. ഇസ്രയേൽ കൃഷിയിലെ സാങ്കേതിക വിദ്യകൾ നേരിട്ടുകണ്ടു മനസ്സിലാക്കാനാണ് അവസരം.

താത്പര്യമുള്ള കർഷകർക്ക് കൃഷിവകുപ്പിന്റെ എയിംസ് പോർട്ടൽ ആയ https://www.aimsnew.kerala.gov.in/ മുഖേന അപേക്ഷ നൽകണം. 10 വർഷത്തിനുമുകളിൽ കൃഷിപരിചയവും ഒരു ഏക്കറിന് മുകളിൽ കൃഷിയുമുള്ള, 50 വയസ്സിന് താഴെയുള്ള, നൂതന രീതികൾ പ്രയോഗിക്കാൻ താത്പര്യമുള്ള കർഷകരെയാണ് തെരഞ്ഞെടുക്കുക.