ഫണ്ട് വകമാറ്റി; സംസ്ഥാന പോലീസ് മേധാവിയെ ശാസിച്ച് ആഭ്യന്തര വകുപ്പ്

തിരുവനന്തപുരം: സംസ്ഥാന പോലീസ് മേധാവിയെ ശാസിച്ച് ആഭ്യന്തര വകുപ്പ്. ഫണ്ട് വകമാറ്റിയതിനാണ് ഡിജിപിയെ ആഭ്യന്തര വകുപ്പ് ശാസിച്ചത്.

പോലീസ് അക്കാദമിയുടെ മതിൽ കെട്ടിയ പണത്തിന്റെ ബാക്കി തുക മറ്റ് ആവശ്യങ്ങൾക്ക് ഉപയോഗിച്ചതിനാണ് ഡിജിപിയെ ആഭ്യന്തര വകുപ്പ് താക്കീത് ചെയ്തത്. സർക്കാരിന്റെ ഭരണാനുമതിയില്ലാതെ പണം ഉപയോഗിച്ചതിനാണ് വിമർശനം. നിരന്തരമായി അനുമതിയില്ലാതെ പണം വകമാറ്റുന്നുണ്ടെന്ന് ആഭ്യന്തര വകുപ്പ് വിമർശിച്ചു.

അനുമതിയില്ലാതെയുള്ള ഫണ്ട് ഉപയോഗം ക്രമക്കേടിന് തുല്യമാണെന്ന് ആഭ്യന്തര വകുപ്പ് വ്യക്തമാക്കി.