ദോഹ: ഖത്തര്‍ ലോകകപ്പ് രണ്ടാം സെമിയില്‍ ഫ്രാന്‍സും മൊറോക്കോയും ഇന്ന് നേര്‍ക്കുനേര്‍. അല്‍ ബെയ്ത്ത് സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ സമയം രാത്രി 12.30നാണ് മത്സരം. തുടര്‍ച്ചയായ രണ്ടാം ഫൈനലാണ് ഫ്രാന്‍സ് ലക്ഷ്യമിടുന്നത്. അപ്രതീക്ഷിത മുന്നേറ്റത്തിലൂടെ സെമിയിലെത്തിയ മൊറോക്കോ ടൂര്‍ണമെന്റില്‍ തോല്‍വി അറിയാത്ത ഏക ടീമാണ്.
ജയിക്കുന്ന ടീം ഫൈനലില്‍ അര്‍ജന്റീനയുമായി ഏറ്റുമുട്ടും. ആദ്യ സെമി ഫൈനലില്‍ ക്രൊയേഷ്യയെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയാണ് അര്‍ജന്റീന സെമി ബര്‍ത്തുറപ്പിച്ചത്. 34-ാംമിനിറ്റിലെ ആദ്യ ഗോളോടെ മെസി അര്‍ജന്റീനയ്ക്ക് വേണ്ടി ലോകകപ്പില്‍ ഏറ്റവുമധികം ഗോള്‍ നേടുന്ന താരം എന്ന റെക്കോഡ് സ്വന്തമാക്കി. 11 ഗോളാണ് താരത്തിന്റെ അക്കൗണ്ടിലുള്ളത്. ഈ ലോകകപ്പില്‍ മെസി നേടുന്ന അഞ്ചാം ഗോളാണിത്.

