ഷാരൂഖ് ഖാന്‍ നായകനാവുന്ന ഏറ്റവും പുതിയ ചിത്രമാണ് പത്താന്‍. അഞ്ച് വര്‍ഷത്തിന് ശേഷം കിംങ് ഖാന്‍ ബിഗ് സ്‌ക്രീനിലേക്ക് തിരിച്ചെത്തുന്ന സിനിമ കൂടിയാണിത്. ദീപിക പദുകോണ്‍, ജോണ്‍ എബ്രഹാം എന്നിവര്‍ അഭിനയിച്ച ചിത്രത്തിവെ ബേഷരം എന്ന പാട്ട് കഴിഞ്ഞ ദിവസം പുറത്തുവന്നതോടെ ചിത്രത്തിനെതിരെ സംഘ് പരിവാര്‍ പ്രൊഫൈലുകളില്‍ നിന്ന് ബഹിഷ്‌ക്കരണാഹ്വാനം ഉയരുകയാണ്.
കാവി നിറത്തിലുള്ള ബിക്കിനിയാണ് ദീപിക പാട്ടില്‍ ധരിച്ചിരിക്കുന്നത്. ഒപ്പം ബെഷറം രംഗ് (ലജ്ജയില്ലാത്ത നിറം) എന്ന വരിയും ചേര്‍ത്തുവച്ചാണ് സോഷ്യല്‍ മീഡിയയില്‍ ചിത്രത്തിനെതിരായ ബഹിഷ്‌ക്കരണാഹ്വാനം. വിഎച്ച്പി നേതാവ് സാധ്വി പ്രാചി ഉള്‍പ്പെടെയുള്ളവര്‍ ഈ ടാഗ് ട്വീറ്റ് ചെയ്തിട്ടുണ്ട്. പാകിസ്ഥാനില്‍ നിന്നുമുള്ള ആക്ടര്‍ ഐ.എസ്. ഏജന്റിന്റെ പേരില്‍ സിനിമ നിര്‍മിച്ച് ഇന്ത്യയില്‍ നിന്നും പണമുണ്ടാക്കുന്നു. ആ പണം തീവ്രവാദ ഗ്രൂപ്പുകള്‍ക്ക് നല്‍കുന്നു. അതുകൊണ്ട് പത്താന്‍ സിനിമയെ പിന്തുണക്കാതിരിക്കുക എന്നാണ് മറ്റൊന്ന്.
‘പത്താന്‍’ എന്ന പേരിനെ ചൊല്ലിയും വിമര്‍ശനം ഉയരുന്നുണ്ട്. ആക്ഷന്‍ ത്രില്ലര്‍ ഗണത്തില്‍ പെടുന്ന പത്താന്‍ സംവിധാനം ചെയ്യുന്നത് സിദ്ധാര്‍ഥ് ആനന്ദ് ആണ്. ജനുവരി 25 ന് ചിത്രം തിയേറ്ററിലെത്തും. ഹിന്ദിക്ക് പുറമെ തമിഴ്, തെലുങ്ക് പതിപ്പുകളിലും പത്താന്‍ തിയേറ്ററുകളിലെത്തും

