വയർലെസ് റിമോട്ട് കണ്ട്രോൾ, എൽഇഡി ലൈറ്റുകൾ; കൊച്ചി പോലീസിന് റോന്തു ചുറ്റാൻ ഇനി ഹോവർ ബോർഡുകൾ

കൊച്ചി: കൊച്ചി പോലീസിന് റോന്തു ചുറ്റാൻ ഇനി ഹോവർ ബോർഡുകൾ. കൊച്ചിൻ സ്മാർട്ട് മിഷൻ ലിമിറ്റഡിന്റെ നേതൃത്വത്തിൽ കാനറാ ബാങ്കിന്റെ സഹായത്തോടെയാണ് ഹോവർ ബോർഡുകൾ കൊച്ചിയിൽ എത്തുന്നത്. 6 ഹോവർ ബോർഡുകൾ കൊച്ചിയിലെത്തും. ഫ്രീ ഗോ എന്ന കമ്പനിയുടേതാണ് ഹോവർ ബോർഡുകൾ.

മണിക്കൂറിൽ 15 മുതൽ 18 കിലോമീറ്റർ വരെ ആണ് ഈ ഹോവർ ബോർഡുകളുടെ പരമാവധി വേഗം. ഓട്ടേറെ സൗകര്യങ്ങൾ ഈ ഹോവർ ബോർഡുകളിലുണ്ട്. ഡിജിറ്റൽ ഡിസ്‌പ്ലേ, വയർലെസ് റിമോട്ട് കണ്ട്രോൾ, എൽഇഡി ലൈറ്റുകൾ, വേഗത നിയന്ത്രിക്കാനുള്ള സംവിധാനം, ബീക്കിൾ ലൈറ്റ്, ചാർജിങ് സംവിധാനം, തുടങ്ങി നിരവധി സൗകര്യങ്ങളുള്ള ഹോവർ ബോർഡുകളിൽ ഒറ്റത്തവണ ബാറ്ററി ചാർജ് ചെയ്താൽ 7 മണിക്കൂർ വരെ ചാർജ് നിൽക്കും.ഒരു ഹോവർ ബോർഡിന്റെ വില ഒരു ലക്ഷത്തി അറുപതിനായിരം രൂപയാണ്.