ബിജെപിയെ പ്രതിരോധിക്കാന്‍ കഴിവുള്ള കോണ്‍ഗ്രസിലെ ഏക നേതാവാണ് തരൂര്‍; എന്‍സിപിയിലേക്ക് വന്നാല്‍ സ്വീകരിക്കുമെന്ന് പി.സി ചാക്കോ

കണ്ണൂര്‍: ശശി തരൂര്‍ വന്നാല്‍ പാര്‍ട്ടി രണ്ടു കയ്യും നീട്ടി സ്വീകരിക്കുമെന്നു എന്‍സിപി സംസ്ഥാന പ്രസിഡന്റ് പി.സി ചാക്കോ പറഞ്ഞു.

‘ബിജെപിയെ പ്രതിരോധിക്കാന്‍ കഴിവുള്ള കോണ്‍ഗ്രസിലെ ഏക നേതാവാണു ശശി തരൂര്‍. ഇതു മനസ്സിലാക്കാത്ത ഏക പാര്‍ട്ടിയും കോണ്‍ഗ്രസാണ്. അസൂയ കൊണ്ടാണോ കോണ്‍ഗ്രസ് അദ്ദേഹത്തെ അവഗണിക്കുന്നതെന്നുമറിയില്ല. വിഴിഞ്ഞം തുറമുഖ നിര്‍മാണം നിര്‍ത്തുന്നത് ഒഴികെ സമരസമിതിയുടെ എല്ലാ ആവശ്യങ്ങളോടും തനിക്കു യോജിപ്പാണെന്ന് അദ്ദേഹം പറഞ്ഞതു രാഷ്ട്രീയ പക്വതയ്ക്ക് ഉദാഹരണമാണ്. ഇത്തരത്തിലുള്ള ഒരു അഭിപ്രായം പറയാന്‍ കേരളത്തിലെ കോണ്‍ഗ്രസിനകത്തെ ആര്‍ക്കെങ്കിലും കഴിയുമോ? ശശി തരൂരിനെ കോണ്‍ഗ്രസ് വേണ്ടെന്ന് വച്ചാലും തിരുവനന്തപുരം എംപിയായി അദ്ദേഹം തന്നെ തുടരും’- ചാക്കോ വ്യക്തമാക്കി.