സംസ്ഥാനത്ത് നടന്ന ദുരൂഹമരണങ്ങളിലെല്ലാം ഡിഎന്‍എ പരിശോധന നടത്തണം; ഡിജിപിയുടെ ഉത്തരവ്‌

തിരുവനന്തപുരം: കേരളത്തില്‍ നടന്ന ദുരൂഹമരണങ്ങളിലെല്ലാം ഡി എന്‍ എ പരിശോധന നടത്തണമെന്ന് അന്വേഷണ ഉദ്യോഗസ്ഥരോട് ഉത്തരവിട്ട് ഡി ജി പി അനില്‍കാന്ത്. കൊലപാതകം, ബലാത്സംഗം, അസ്വാഭാവിക മരണം തുടങ്ങിയ കേസുകളില്‍ പരിശോധന നടത്തണമെന്നാണ് ഡിജിപിയുടെ നിര്‍ദേശം.

ഡി എന്‍ എ പരിശോധന നടത്താതിരിക്കുന്നത് ഇത്തരം കേസുകളിലെ അന്വേഷണത്തെ ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടി ക്രൈം ബ്രാഞ്ച് മേധാവി നല്‍കിയ കത്തിന്റെ അടിസ്ഥാനത്തിലാണ് ഡിജിപി നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. കുറ്റകൃത്യം നടന്ന സ്ഥലത്തുനിന്ന് ലഭിക്കുന്ന തെളിവുകള്‍ ആദ്യഘട്ടത്തില്‍ തന്നെ ഡി എന്‍ എ പരിശോധനയ്ക്ക് അയക്കണം. തുടര്‍ന്ന് സാമ്ബിള്‍ സൂക്ഷിക്കാനായി സയന്റിഫിക് ഉദ്യോഗസ്ഥര്‍ക്ക് കൈമാറണമെന്നും ഡി ജി പി നിര്‍ദേശം നല്‍കി.

അതേസമയം, സംഭവസ്ഥലത്തു നിന്ന് ലഭിക്കുന്ന ആവശ്യമായ സാമ്ബിളുകള്‍ മാത്രം ഡി എന്‍ എ പരിശോധനയ്ക്ക് അയച്ചാല്‍ മതിയെന്നായിരുന്നു നേരത്തെ നല്‍കിയിരുന്ന നിര്‍ദ്ദേശം.