ഗവ. ലോ കോളേജിൽ ഗസ്റ്റ് ലക്ചറർ ഒഴിവ്

കോഴിക്കോട്: കോഴിക്കോട് ഗവ. ലോ കോളേജിൽ ഗസ്റ്റ് ലക്ചറർ ഒഴിവ്. 2022-23 അധ്യയന വർഷത്തിൽ മാനേജ്‌മെന്റ് വിഷയത്തിലാണ് ഗസ്റ്റ് ലക്ചററെ നിയമിക്കുന്നത്. മാനേജ്‌മെന്റിൽ 55 ശതമാനത്തിൽ കുറയാത്ത മാർക്കോടെ ബിരുദാനന്തരബിരുദവും നെറ്റുമാണ് യോഗ്യത. നെറ്റ് യോഗ്യതയുള്ളവരുടെ അഭാവത്തിൽ മറ്റുള്ളവരെയും പരിഗണിക്കും. യുജിസി റെഗുലേഷൻ ആക്ട് അനുസരിച്ചാണ് നിയമനം.

കോഴിക്കോട് കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയക്ടറേറ്റിൽ പേര് രജിസ്റ്റർ ചെയ്ത ഉദ്യോഗാർത്ഥികൾ ഡിസംബർ 8ന് രാവിലെ 10.30ന് കോളേജ് പ്രിൻസിപ്പൽ മുമ്പാകെ കൂടിക്കാഴ്ചയ്‌ക്കെത്തണം.

അതേസമയം, കേരള സ്റ്റേറ്റ് മെന്റൽ ഹെൽത്ത് അതോറിറ്റിയിൽ നിലവിലുള്ള ക്ലാർക്ക് കം ഡാറ്റാ എൻട്രി ഓപ്പറേറ്റർ തസ്തികയിലെ ഒഴിവിലേക്ക് അന്യത്ര സേവന വ്യവസ്ഥയിലുള്ള നിയമനത്തിന് സമാന തസ്തികയിലുള്ള വിവിധ സർക്കാർ വകുപ്പുകളിലെ ജീവനക്കാരിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു. വിശദാംശങ്ങൾ www.ksmha.org എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.