ന്യൂഡല്‍ഹി: രാജ്യത്തെ പൗരത്വ നിയമ ഭേദഗതിയെ എതിര്‍ത്ത് സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നല്കി ഡിഎംകെ. ആര് എസ് ഭാരതിയാണ് സത്യവാങ്മൂലം സമര്‍പ്പിച്ചത്. നിയമം മതേതരത്വത്തിന് എതിരാണെന്നും ഇത് ഉടനടി റദ്ദാക്കണമെന്നും ഡി എം കെ ആവശ്യപ്പെടുന്നു.
അതേസമയം, നിയമ പരിധിക്കുള്ളില്‍ തമിഴ് അഭയാര്‍ഥികളെ ഉള്‍പ്പെടുത്തിയിട്ടില്ലെന്നും ഹര്‍ജിയില്‍ വ്യക്തമാക്കുന്നു. ഡിസംബര്‍ ആറിന് സുപ്രീംകോടതി കേസ് പരിഗണിക്കും.

