കൊച്ചി മെട്രോയിൽ ടിക്കറ്റ് നിരക്ക് കുറയാൻ സാധ്യത

കൊച്ചി: കൊച്ചി മെട്രോയിൽ ടിക്കറ്റ് നിരക്ക് കുറയാൻ സാധ്യത. രാജ്യമാകെ മെട്രോ നിരക്കുകൾ ഏകീകരിക്കാനുള്ള കേന്ദ്ര നഗര വികസന മന്ത്രാലയത്തിന്റെ തീരുമാനത്തിന്റെ ഭാഗമായാണ് നടപടി.

മാർച്ചിൽ നിരക്ക് വ്യത്യാസം ഉണ്ടായേക്കുമെന്നാണ് വിവരം. ഡൽഹി മെട്രോയുമായി താരതമ്യം ചെയ്യുമ്പോൾ കൊച്ചി മെട്രോയിൽ നിരക്കു കൂടുതലാണ്.

എന്നാൽ നിരക്കു കുറയ്ക്കുന്നത് മെട്രോയുടെ കോർപറേറ്റ് മൂല്യം കുറയ്ക്കുമെന്നാണ് ആദ്യം മുതലേ കെഎംആർഎൽ വ്യക്തമാക്കുന്നത്. പ്രതിദിനം ഒരു ലക്ഷം യാത്രക്കാർ എന്ന ലക്ഷ്യത്തിലെത്തണമെങ്കിൽ ടിക്കറ്റ് നിരക്കു കുറയ്ക്കുകയല്ലാതെ മെട്രോയ്ക്ക് മുന്നിൽ മറ്റ് വഴിയില്ല. നിലവിൽ മെട്രോ ടിക്കറ്റ് കാർഡ് ആയ കൊച്ചി വൺ കാർഡ് ഉപയോഗിക്കുന്നവർക്കും മെട്രോയുടെ വിവിധ സ്‌കീമുകളിലും ഇളവുകളുണ്ട്. എന്നാൽ കൗണ്ടർ ടിക്കറ്റിൽ ഇളവില്ല. നിലവിൽ മെട്രോയിൽ 70000 പ്രതിദിന യാത്രക്കാരാണുള്ളത്.