ഗൂഗിള്‍ ക്രോം ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പുമായി കേന്ദ്രം

ഡല്‍ഹി എയിംസ് സൈബര്‍ ആക്രമണത്തിന് ഇരയായിട്ട് ഇപ്പോള്‍ 7 ദിവസം പിന്നിടുകയാണ്. ഇതുവരെ പ്രശ്‌നം പരിഹരിക്കാന്‍ സാധിച്ചിട്ടില്ല. ആ അവസരത്തില്‍ ഗൂഗിള്‍ ക്രോം ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പുമായെത്തിയിരിക്കുകയാണ് കേന്ദ്രം. സൈബര്‍ ആക്രമികള്‍ ലക്ഷ്യമിട്ടിരിക്കുന്ന ഉപയോക്താക്കളുടെ സിസ്റ്റങ്ങളിലേക്ക് ആക്രമികള്‍ക്ക് ആക്സസ് നല്‍കാന്‍ കഴിയുന്ന ഒരു പുതിയ അപകടസാധ്യത ഗൂഗിള്‍ ക്രോമില്‍ കണ്ടെത്തിയതായി സര്‍ക്കാര്‍ ഓര്‍ഗനൈസേഷന്‍ അറിയിച്ചു.

ഇന്ത്യന്‍ കമ്ബ്യൂട്ടര്‍ എമര്‍ജന്‍സി റെസ്പോണ്‍സ് ടീം ക്രോമിന്റെ ഈ ദുര്‍ബലതയെ തീവ്രത കൂടിയ വിഭാഗത്തില്‍ ഉള്‍പ്പെടുത്തുകയും ഉപയോക്താക്കള്‍ക്ക് ഇത് വളരെ അപകടകരമായ കാര്യമാണെന്ന മുന്നറിയിപ്പ് നല്‍കുകയും ചെയ്തിരിയ്ക്കുകയാണ്. റിപ്പോര്‍ട്ട് അനുസരിച്ച്, Mac, Linux എന്നിവയ്ക്കായി 107.0.5304.121 ന് മുന്‍പുള്ള ക്രോം ഉപയോഗിക്കുന്നവരും , Windows-നായി 107.0.5304.121/.122 എന്നിവയ്ക്ക് മുമ്ബുള്ള ഗൂഗിള്‍ ക്രോം പതിപ്പുകള്‍ ഉപയോഗിക്കുന്ന ഉപയോക്താക്കളും ഈ അപകടസാധ്യതയ്ക്ക് ഇരയാകാം. ഇവര്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. അതിനാല്‍, ഉപയോക്താക്കള്‍ ഏറ്റവും പുതിയ സുരക്ഷാ പാച്ച് ഉടന്‍ ഇന്‍സ്റ്റാള്‍ ചെയ്യണമെന്ന് CERT നിര്‍ദ്ദേശിച്ചു. ഗൂഗിള്‍ ക്രോം-ന്റെ ഏറ്റവും പുതിയ അപ്ഡേറ്റ് ഗൂഗിള്‍ അടുത്തിടെ പുറത്തിറക്കിയിട്ടുണ്ട്. ഏറ്റവും പുതിയ അപ്ഡേറ്റിലൂടെ ഉപയോക്താക്കള്‍ക്ക് സൈബര്‍ ആക്രമണങ്ങള്‍ക്കിരയാകാതെ സൂക്ഷിക്കാം.

ക്രോം ബ്രൗസര്‍ എങ്ങനെ അപ്ഡേറ്റ് ചെയ്യാം

ആദ്യം പുതിയ ക്രോം പേജ് തുറക്കുക. പേജിന്റെ മുകളിലുള്ള മൂന്ന് ബട്ടണുകളില്‍ ക്ലിക്ക് ചെയ്യുക. ഇവിടെ settings എന്ന ഓപ്ഷന്‍ കാണാം. ഇടതുവശത്ത് നിങ്ങള്‍ ക്രോം കണ്ടെത്തും. അതില്‍ ക്ലിക്ക് ചെയ്യുക. ഇവിടെ നിങ്ങള്‍ പുതിയ അപ്‌ഡേറ്റ് കാണും. അങ്ങനെയാണെങ്കില്‍, അപ്ഡേറ്റില്‍ ക്ലിക്കുചെയ്യുക. അപ്ഡേറ്റ് ചെയ്ത ശേഷം, ബ്രൗസര്‍ വീണ്ടും തുറക്കുക. അതുവഴി ക്രോം-ന്റെ ഏറ്റവും പുതിയ പതിപ്പ് ഇന്‍സ്റ്റാള്‍ ചെയ്യപ്പെടും.