ന്യൂഡല്‍ഹി: പിണറായി സര്‍ക്കാരിന്റെ സ്വപ്‌ന പദ്ധതിയായ സില്‍വര്‍ ലൈനില്‍ നിന്നും സര്‍ക്കാര്‍ പിന്നോട്ട് പോയിട്ടില്ലെന്ന് വ്യക്തമാക്കി ധനമന്ത്രി കെ. എന്‍ ബാലഗോപാല്‍.
‘കേന്ദ്ര സര്‍ക്കാരാണ് അനുമതി നല്‍കാത്തത്. കേരളത്തിന് മെച്ചമായ ഒരു പദ്ധതി വരരുതെന്ന കേന്ദ്രത്തിന്റെ നിലപാടാണ് പ്രശ്‌നം. ഉദ്യോഗസ്ഥരെ തിരിച്ച് വിളിക്കുന്ന രീതിയില്ല. അവരുടെ ജോലി കഴിഞ്ഞതിനാലാകും റവന്യൂ വകുപ്പ് തിരികെ വിളിച്ചത്’- മന്ത്രി വ്യക്തമാക്കി.
അതേസമയം, കെ-റെയിലിനെതിരായ പ്രക്ഷോഭത്തില്‍ പങ്കെടുത്തവര്‍ക്കെതിരെ ചുമത്തപ്പെട്ട കേസുകള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് മുസ്ലീം ലീഗ് രംഗത്തെത്തി. സില്‍വര്‍ ലൈന്‍ പദ്ധതി പൂര്‍ണ്ണമായി ഉപേക്ഷിക്കണം. സമരക്കാരെ പൊലീസും സിപിഎം ഗുണ്ടകളും തല്ലിച്ചതച്ചതിന് നഷ്ടപരിഹാരം നല്‍കണമെന്നും ലീഗ് നേതാവ് പിഎംഎ സലാം പറഞ്ഞു.

