സന്ധിവാതം; ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം

സന്ധിയെ ബാധിക്കുന്ന നീർക്കെട്ടിനെയാണ് ആർത്രൈറ്റിസ് അഥവാ സന്ധിവാതം എന്നു പറയുന്നത്. തുടക്കത്തിലെ തിരിച്ചറിഞ്ഞാൽ മാറ്റാവുന്ന ഒന്നാണ് സന്ധിവാതം. ഏതു പ്രായക്കാരേയും എപ്പോൾ വേണമെങ്കിലും ഈ രോഗം ബാധിക്കാനിടയുണ്ട്. കോശങ്ങൾക്ക് വീക്കവും വേദനയും ഉണ്ടാകുന്ന അവസ്ഥയാണിത്. രോഗം ബാധിച്ച വ്യക്തിയുടെ ശരീരത്തിലെ ഏതെങ്കിലും ഒരു സന്ധിയിലോ പല സന്ധികളിലോ ഒരേസമയം ഈ വീക്കം സംഭവിക്കാം. സന്ധിവാതം ഉള്ള ഒരാൾക്ക് സന്ധികളിൽ കഠിനമായ വേദനയും നടക്കാനും എഴുന്നേൽക്കാനും ബുദ്ധിമുട്ടും അനുഭവപ്പെടും.

സന്ധിവാതം ബാധിച്ചവർക്ക് ശൈത്യകാലം ബുദ്ധിമുട്ടാക്കുന്ന വിവിധ ഘടകങ്ങളുണ്ടെന്നാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. സന്ധികളിലെ വേദന, ചലിപ്പിക്കാനുള്ള ബുദ്ധിമുട്ട് എന്നിവയാണ് ഇതിന്റെ പ്രധാന ലക്ഷണങ്ങൾ. സന്ധികളിൽ കാണുന്ന ചെറിയ മുഴകളാണ് മറ്റൊരു പ്രധാനപ്പെട്ട ലക്ഷണം.

സന്ധിവാത രോഗികൾ വിറ്റാമിൻ സി അടങ്ങിയ ഭക്ഷണങ്ങളായ ഓറഞ്ച്, നാരങ്ങ, പൈനാപ്പിൾ, കിവി എന്നിവ കഴിക്കണം. എന്നാൽ ഇതെല്ലാം ഉച്ചയ്ക്ക് ശേഷം കഴിക്കുന്നതാണ് ഉത്തമം. രാവിലെയോ വൈകുന്നേരമോ സിട്രസ് പഴങ്ങൾ കഴിക്കുന്നത് സന്ധിവേദന വർധിപ്പിച്ചേക്കാം. സന്ധിവാത രോഗികൾ തണുപ്പുള്ളതോ വളരെ തണുപ്പുള്ളതോ ആയ ഭക്ഷണങ്ങൾ കഴിക്കുന്നത് ഒഴിവാക്കണം

സന്ധിവാതമുള്ളവർ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ…

  • ഉറങ്ങുമ്പോൾ തലയണ മുട്ടിന് താഴെ വയ്ക്കുന്നത് ഒഴിവാക്കണം.
  • കിടക്കുമ്പോൾ മുട്ടുകൾ നിവർത്തിവച്ച് നീണ്ടു നിവർന്നു കിടക്കുക.
  • ഇടയ്ക്കിടെ ലളിതമായ സ്ട്രെച്ചിങ് വ്യായാമം ചെയ്യുക.
  • ഇന്ത്യൻ ടോയ്‌ലറ്റിനു പകരം യൂറോപ്യൻ ടോയ്ലറ്റ് ഉപയോഗിക്കാം.