രാജ്യാന്തര ചലച്ചിത്ര മേളക്ക് നാളെ തിരശീല വീഴും

അമ്ബത്തി മൂന്നാമത് രാജ്യാന്തര ചലച്ചിത്ര മേള നാളെ സമാപിക്കും. വിസ്മയ ചിത്രങ്ങളൊന്നുമില്ലെങ്കിലും 79 രാജ്യങ്ങളില്‍ നിന്നായി 280 ചിത്രങ്ങള്‍ മേളയില്‍ പ്രദര്‍ശിപ്പിച്ചു. ക്രിസ്റ്റോഫ് സനൂസി സംവിധാനം ചെയ്ത പെര്‍ഫക്ട് നമ്ബരാണ് സമാപന ചിത്രം.

തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത സൗദി വെള്ളക്ക യുനസ് ക്കോ ഗാന്ധി മെഡലിനു വേണ്ടി മത്സരിക്കുന്ന ചിത്രങ്ങളുടെ പട്ടികയില്‍ ഇടംപിടിച്ചിട്ടുണ്ടെന്നതാണ് മലയാളത്തിന്റെ ഏക ആശ്വാസം.മത്സരത്തിനുള്ള ഒമ്ബത് ചിത്രങ്ങളില്‍ ഇന്ത്യയില്‍ നിന്ന് മൂന്നു ചിത്രങ്ങളാണുള്ളത്.കാശ്മീര്‍ ഫയല്‍സ്, നാനെ കുസുമം എന്നീ ചിത്രങ്ങളാണ് സൗദി വെള്ളക്കക്ക് പുറമെയുള്ളവ.

അന്താരാഷ്ട്ര മത്സര വിഭാഗത്തില്‍ കമാല്‍ കണ്ണന്റെ കുരങ്ങു പെഡല്‍ എന്ന തമിഴ് ചിത്രവും വിവേക് അഗ്‌നിഹോത്രിയുടെ കാശ്മീരി ഫയല്‍സും ,മലയാളിയായ ആനന്ദ് മഹാദേവന്റെ ഹിന്ദി ചിത്രം ദി സ്റ്റോറി ടെല്ലറും ഉള്‍പ്പെടുന്നു.പതിനഞ്ച് ചിത്രങ്ങളാണ് സുവര്‍ണ മയൂരത്തിനായി മത്സരിക്കുന്നത്.