തിരുവനന്തപുരം: കേരളത്തിലെ ആദ്യ ഐമാക്സ് തിയേറ്റര്‍ തിരുവനന്തപുരത്ത് ഒരുങ്ങുന്നു. കഴക്കൂട്ടത്തെ ലുലുമാളില്‍ 12 സ്‌ക്രീനുളള സൂപ്പര്‍പ്‌ളക്സ് വൈകാതെ ആരംഭിക്കുമെന്ന് പിവിആര്‍ സിനിമാസ് അറിയിച്ചു.
മികച്ച വലിപ്പത്തില്‍ ക്വാളിറ്റി നഷ്ടപ്പെടാതെ മികച്ച ചലച്ചിത്ര അനുഭവം നല്‍കുന്ന സംവിധാനമാണിത്. ഐമാക്സ്, 4ഡിഎക്സ് സംവിധാനത്തോടൊപ്പം എക്സിക്യൂട്ടീവ് ചലച്ചിത്രാനുഭവം ആഗ്രഹിക്കുന്നവര്‍ക്കായി LUXEഉം സൂപ്പര്‍പ്‌ളക്സില്‍ ഉണ്ടാകുമെന്ന് പിവിആര്‍ സിനിമാസ് അറിയിച്ചു.
ഐമാക്സ് തിയേറ്റര്‍ സംവിധാനം ഡിസംബര്‍ അഞ്ചിന് പ്രവര്‍ത്തനം ആരംഭിക്കും. ചെയര്‍മാനും എംഡിയുമായ അജയ് ബിജ്ലി, ജോയിന്റ് എം.ഡി സഞ്ജീവ് കുമാര്‍ ബിജ്ലി, ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ യൂസഫലി എന്നിവരുടെ സാന്നിദ്ധ്യത്തില്‍ സൂപ്പര്‍പ്‌ളക്സ് ഉദ്ഘാടനം നടന്നു. പിവിആര്‍ സിനിമാസിന്റെ രാജ്യത്തെ നാലാമത് സൂപ്പര്‍പ്‌ളെക്സ് ഫോര്‍മാറ്റിലെ തീയേറ്ററാകും ലുലുവിലേത്. നിലവില്‍ ഡല്‍ഹി, ബംഗളൂരു, നോയിഡ എന്നിവിടങ്ങളിലാണ് ഐമാക്സ് സംവിധാനമുളളത്.

