എൽഡി ക്ലാർക്ക് ഡെപ്യൂട്ടേഷൻ ഒഴിവ്

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജ് ചൈൽഡ് ഡെവലപ്മെന്റ് സെന്ററിൽ എൽ.ഡി. ക്ലാർക്ക് (ശമ്പള സ്‌കെയിൽ 26,500-60,700) തസ്തികയിൽ ഡെപ്യൂട്ടേഷനിൽ സേവനം ചെയ്യാൻ താത്പര്യമുള്ള കേരള സർക്കാർ സ്ഥാപനങ്ങളിൽ സമാന തസ്തികയിൽ മൂന്നു വർഷത്തെ പ്രവൃത്തിപരിചയമുള്ള സ്ഥിരം ജീവനക്കാരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.

അപേക്ഷകർ ബിരുദവും കമ്പ്യൂട്ടർ പരിജ്ഞാനവുമുള്ളവരായിരിക്കണം. അപേക്ഷ, ബയോഡാറ്റാ, കേരള സർവീസ് റൂൾ ചട്ടം-1, റൂൾ 144 പ്രകാരമുള്ള സ്റ്റേറ്റ്മെന്റ്, വകുപ്പ് മേധാവിയുടെ എൻ.ഒ.സി എന്നിവ സഹിതം വകുപ്പ് മേധാവികൾ മുഖേന ഡിസംബർ 15 നകം ഡയറക്ടർ, ചൈൽഡ് ഡെവലപ്മെന്റ് സെന്റർ, മെഡിക്കൽ കോളേജ്, തിരുവനന്തപുരം-695 011 (ഫേൺ നമ്പർ: 0471-2553540) എന്ന വിലാസത്തിൽ ലഭ്യമാക്കണം.

അതേസമയം, കേരള സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ കോർപ്പറേഷനിൽ നിലവിൽ ഒഴിവുള്ള സി.എ ടു എം.ഡി തസ്തികയിലേക്ക് (10480 – 18300 ശമ്പള സ്‌കെയിലിൽ) ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമിക്കുന്നതിന് അപേക്ഷകൾ ക്ഷണിക്കുന്നു. അപേക്ഷകൾ hrksmdfc@gmail.com എന്ന ഇ-മെയിൽ വഴി ഓൺലൈനായി സമർപ്പിക്കാം.