ദോഹ: ലോകകപ്പില്‍ ഗ്രൂപ്പ് എഫിലെ ആദ്യ പോരാട്ടത്തില്‍ ഗോളൊന്നും കണ്ടെത്താനായില്ലെങ്കിലും വമ്ബന്‍ താരനിരയുമായെത്തിയ ക്രൊയേഷ്യക്ക് മുന്നില്‍ മനോഹരമായ മുന്നേറ്റങ്ങളുമായി മൈതാനം നിറഞ്ഞ മൊറോക്കോ കയ്യടി നേടി.
ഗോള്‍ നേടാന്‍ ഇരുടീമുകള്‍ക്കും നിരവധി അവസരങ്ങള്‍ ലഭിച്ചിരുന്നു. പക്ഷേ ആര്‍ക്കും വലകുലുക്കാനായില്ല. തുടക്കം മുതല്‍ ആക്രമിച്ചായിരുന്നു ഇരുടീമുകളും കളിച്ചത്. മത്സരത്തില്‍ ഉടനീളം ക്രൊയേഷ്യന്‍ പോസ്റ്റിലേക്ക് എട്ട് ഷോട്ടുകള്‍ മൊറോക്കോ പായിച്ചപ്പോള്‍ ക്രൊയേഷ്യ അഞ്ച് ഷോട്ടുകളാണ് ഉതിര്‍ത്തത്. ആദ്യപകുതിയുടെ അവസാന നിമിഷം ക്രൊയേഷ്യ ക്യാപ്റ്റന്‍ ലൂക്കാ മോഡ്രിച്ചിനും നിക്കോളാ വ്ലാസിക്കിനും ഗോള്‍നേടാന്‍ സുവര്‍ണ്ണാവസരം കിട്ടിയെങ്കിലും വലകുലുക്കാന്‍ സാധിച്ചില്ല. മത്സരത്തില്‍ പന്ത് കൈവശം വെക്കുന്നതില്‍ ക്രൊയേഷ്യയായിരുന്നു മുന്നില്‍ നിന്നത്. മത്സരത്തില്‍ 65 ശതമാനവും പന്ത് കൈവശം വച്ചത് മൊറോക്കോയായിരുന്നു.
സമനിലയോടെ ഓരോ പോയിന്റുമായി ഗ്രൂപ്പ് എഫില്‍ ഇരുടീമുകളും ഒന്നും രണ്ടും സ്ഥാനങ്ങളിലാണ്. ലോകകപ്പില്‍ ആദ്യമായിട്ടാണ് ക്രൊയേഷ്യയും മൊറോക്കോയും പരസ്പരം ഏറ്റുമുട്ടുന്നത്.

