കൊച്ചി: എറണാകുളം സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിലെ കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതിയുടെ കീഴിൽ ഗൈനക്കോളജി, പൾമനറി മെഡിസിൻ, അനസ്‌തേഷ്യോളജി എന്നീ വിഭാഗങ്ങളിൽ സീനിയർ റസിഡന്റ് തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ താത്കാലിക നിയമനം നടത്തുന്നു.
സീനിയർ റസിഡന്റ് ഒ ആന്റ് ജി ഒരു ഒഴിവ്, സീനിയർ റസിഡന്റ് പൾമനറി മെഡിസിൻ ഒരു ഒഴിവ്, സീനിയർ റസിഡന്റ് അനസ്‌തേഷ്യ രണ്ട് ഒഴിവ്. പ്രായ പരിധി 25-45, വേതനം 70,000 രൂപ. യോഗ്യത എം.ബി.ബി.എസ്, എം.ഡി/ഡി.എൻ.ബി ഇൻ കൺസേണ്ട് ഡിസിപ്ലിൻ/റ്റി.സി രജിസ്ട്രഷൻ. ആറ് മാസ കാലയളവിലേക്ക് കരാർ അടിസ്ഥാനത്തിലാണ് നിയമനം. താത്പര്യമുളളവർ വയസ്, യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ സഹിതം നവംബർ 26 ന് രാവിലെ 10.30 ന് മെഡിക്കൽ സൂപ്രണ്ടിൻറെ കാര്യാലയത്തിൽ വാക്- ഇൻ- ഇൻറർവ്യൂവിന് പങ്കെടുക്കണം. അന്നേ ദിവസം രാവിലെ ഒമ്പത് മുതൽ 10 വരെയായിരിക്കും രജിസ്‌ട്രേഷൻ. സർക്കാർ പൊതുമേഖലാ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവർക്ക് മുൻഗണന.

