അസിസ്റ്റന്റ് കോ-ഓർഡിനേറ്റർ തസ്തികയിൽ ഒഴിവ്

പത്തനംതിട്ട: ജില്ലാ ശുചിത്വമിഷനിൽ നിലവിൽ ഒഴിവുള്ള അസിസ്റ്റന്റ് കോ-ഓർഡിനേറ്റർ(ഐ.ഇ.സി) തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ യോഗ്യരായവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. വിദ്യാഭ്യാസ യോഗ്യത: സോഷ്യൽവർക്ക്/കമ്മ്യൂണിക്കേഷൻസ്/ജേർണലിസം ആന്റ് പബ്ലിക് റിലേഷൻസ് എന്നിവയിലുള്ള മുഴുവൻ സമയ ബിരുദാനന്തര ബിരുദം അല്ലെങ്കിൽ ആർട്‌സ് വിഷയങ്ങളിലുള്ള ബിരുദാനന്തര ബിരുദത്തോടൊപ്പം കമ്മ്യൂണിക്കേഷൻസ്/ജേർണലിസം ആന്റ് പബ്‌ളിക് റിലേഷൻസ് എന്നിവയിലുള്ള പി.ജി ഡിപ്ലോമ.

നിശ്ചിത യോഗ്യതയുള്ളവർ വെള്ള പേപ്പറിൽ തയ്യാറാക്കിയ അപേക്ഷയും വിശദമായ ബയോഡേറ്റയും യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പും സഹിതം ജില്ലാ കോ-ഓർഡിനേറ്റർ, ശുചിത്വമിഷൻ, ഒന്നാം നില, കിടാരത്തിൽ ക്രിസ് ടവർ, സ്റ്റേഡിയം ജംഗ്ഷന് സമീപം, പത്തനംതിട്ട എന്ന വിലാസത്തിൽ അപേക്ഷ സമർപ്പിക്കണം. ശുചിത്വ-മാലിന്യ സംസ്‌ക്കരണരംഗത്ത് മുൻപരിചയമുള്ളവർക്ക് മുൻഗണന ലഭിക്കും. നവംബർ 28ന് വൈകുന്നേരം അഞ്ചിന് മുൻപായി വേണം അപേക്ഷ സമർപ്പിക്കേണ്ടത്.