ഒടിടി വില്‍പ്പനയിലും വിസ്മയിപ്പിച്ച് കാന്താര

കന്നഡ ചിത്രം കാന്താര 150 കോടി രൂപയ്ക്കാണ് ആമസോണ്‍ സ്വന്തമാക്കിയത്. തിയേറ്റര്‍ വരുമാനം ഇതിനകം തന്നെ 400 കോടി കവിഞ്ഞ് മുന്നേറുന്ന കാന്താര നവംബര്‍ 24 മുതല്‍ ആമസോണ്‍ പ്രൈമില്‍ കാണാം.

OTT വരുമാനം കൂടി കണക്കാക്കുമ്‌ബോള്‍ ചിത്രത്തിന്റെ ആകെ വരുമാനം 550 കോടി രൂപ കവിഞ്ഞു. കേവലം 16 കോടി രൂപ ചെലവില്‍ നിര്‍മ്മിച്ച ചിത്രമാണ് കാന്താര. ബ്രഹ്മാണ്ഡ ചിത്രങ്ങളുടെ പരസ്യങ്ങളോ പിആര്‍ വര്‍ക്കോ ഇല്ലാതെ നിശ്ശബ്ദമായി തിയേറ്ററില്‍ എത്തിയ ചിത്രമാണ് കാന്താര. എന്നാല്‍ കാന്താരിയുടെ ശക്തമായ കഥയും കഥാപാത്രങ്ങളും പ്രേക്ഷകര്‍ ഒന്നടങ്കം ഏറ്റെടുത്തു. ആഗോള തലത്തില്‍ തന്നെ വന്‍ വിജയം ചിത്രം സ്വന്തമാക്കി. നടന്‍ പൃഥ്വിരാജായിരുന്നു കാന്താരയുടെ മലയാളം പതിപ്പ് വിലക്കെടുത്തത്.

കേരളത്തില്‍ 50 ദിവസത്തിലധികമായി കാന്താര നിറഞ്ഞോടുകയാണ്. രചയിതാവും സംവിധായകനും നായകനുമായ റിഷഭ് ഷെട്ടിക്ക് രാജ്യത്തുടനീളം അഭിനന്ദന പ്രവാഹമാണ്. കെജിഎഫിന്റെ നിര്‍മ്മാതാക്കളായ ഹൊംബാല ഫിലിംസ് ചിത്രം നിര്‍മ്മിക്കുമ്‌ബോള്‍ കെജിഎഫിനെ കടത്തിവെട്ടുന്ന ചിത്രമായിരിക്കും കാന്താര എന്ന് ഒരിക്കല്‍ പോലും പ്രതീക്ഷിച്ചിരുന്നില്ല.